തിരുവനന്തപുരം: നിർമ്മല സീതാരാമന്റെ രണ്ടാം ബജറ്റിലും കേരളത്തോട് അവഗണനയെന്ന് ആരോപണം. ബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. 15236 കോടി രൂപയാണ് കേരളത്തിന്റെ നികുതി വിഹിതം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ പോലും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
നിർമല സീതാരാമൻ അവതരിപ്പിച്ച രണ്ടാമത്തെ ബജറ്റും കേരളത്തെ നിരാശപ്പെടുത്തുന്നതാണ്. പ്രളയ പുനർനിർമ്മാണത്തിന് കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വായ്പ പരിധി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര നികുതിയില്‍നിന്നുള്ള സംസ്ഥാത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള ഇടിവു വരുന്നു എന്നത് ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സെമി ഹൈ സ്പീഡ് കോറിഡോര്‍, അങ്കമാലി-ശബരി റെയില്‍പാത, എയിംസ് വേണമെന്ന ആവശ്യം, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അധികനിക്ഷേപം എന്നിയും പരിഗണിച്ചില്ല. പ്രളയ ധനസഹായം നൽകാത്ത അതേ രാഷ്ട്രീയ മനോഭാവം പുലർത്തുന്നതാണ് ബജറ്റെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് ബജറ്റെന്ന് തോമസ് ഐസക് പറഞ്ഞു.
റബർ ബോർഡ് -221 കോടിയും കോഫി ബോർഡ് - 225 കോടിയും ടീ ബോർഡ് -200 കോടി രൂപയും ആണ് ബജറ്റിൽ അനുവദിച്ചത്. സുഗന്ധ വ്യഞ്ജന ബോർഡിന് 120 കോടി രുപയും തോട്ടം മേഖലക്ക് - 681 കോടി രൂപയും വകയിരുത്തി. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26 കോടി രൂപയും കപ്പൽ ശാലക്ക് 650 കോടിയും അനുവദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2020 Union Budget, India Union Budget, India Union Budget 2020, Union budget 2019-20, Union Budget 2020, Union Budget 2020 Highlights, Union Budget 2020 India, Union Budget Highlights