ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് പകരുന്നതാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ. ദേശീയപാത വികസനത്തിന് സംസ്ഥാനത്തിന് 65,000 കോടി രൂപ അനുവദിച്ചു. കൊല്ലം- മധുര പാതയും പ്രഖ്യാപനത്തിലുണ്ട്. ഇതിനൊപ്പമാണ് കൊച്ചി മെട്രോയ്ക്കായുള്ള പ്രഖ്യാപനം. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപയാണ് ധനമന്ത്രി അനുവദിച്ചത്.
Also Read- Union Budget 2021| ഇൻഷുറൻ മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി
കേരളത്തില്‍ 1100 കിലോ മീറ്റർ ദേശീയ പാത നിര്‍മ്മാണത്തിനായാണ് 65,000 കോടി രൂപ അനുവദിച്ചത്. ഇതില്‍ 600 കിലോ മീറ്റർ മുംബൈ- കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ 3500 കിലോ മീറ്റർ ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും.
കേന്ദ്ര ബജറ്റിൽ 1967 കോടി വകയിരുത്തിക്കൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നതായി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കേന്ദ്ര സർക്കാർ മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകുമെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത് എന്നത് കേരളത്തെ സംബന്ധിച്ച് ഗുണകരമാണ്.
കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം നിർമാണം. പുതിയ മെട്രോ നയം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതിന് തടസമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 10 ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങൾക്കു മാത്രം മെട്രോ അനുമതി നൽകിയാൽ മതിയെന്ന തീരുമാനമുള്ളതിനാൽ രാഷ്ട്രീയ തീരുമാനമെടുക്കാതിരിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
Budget 2021 Live Updates: ബജറ്റിൽ കേരളത്തിന് വൻ പദ്ധതികൾ; മധുര-കൊല്ലം ഇടനാഴി സ്ഥാപിക്കും
കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേളയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണന ഉണ്ടാകുമെന്നും വി മുരളീധരനും നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read ബജറ്റ് ഊന്നൽ നൽകുന്നത് ആറ് മേഖലകൾക്ക്; ആരോഗ്യമേഖലയ്ക്ക് 64180 കോടി
ആരോഗ്യ മേഖലയിൽ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനവും കേരളത്തിന് ലഭിക്കും. പി എൽ ഐ സ്‌കീമിന് 1.97 ലക്ഷം കോടിയും ജൽജീവൻ മിഷന് 2.87 ലക്ഷം കോടിയും മാറ്റി വച്ചിട്ടുണ്ട്. 64180 കോടിയുടെ പ്രത്യേക പാക്കേജും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Budget 2021, Budget 2021 highlight Budget speech, Budget 2021 live updates, Finance Minister nirmala sitharaman., Kochi metro, Union Budget 2021