• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി മെട്രോ കാക്കനാടേക്ക്; രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി; ചെലവ് 1957 കോടി

കൊച്ചി മെട്രോ കാക്കനാടേക്ക്; രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി; ചെലവ് 1957 കോടി

ആലുവ തുടങ്ങി എസ് എന്‍ ജംഗ്ഷന്‍ വരെ നിലവില്‍ 24 സ്റ്റേഷനുകളിലായി  കൊച്ചി നഗരം ചുറ്റി 27 കിലോമീറ്ററാണ് മെട്രോ ഓടിയെത്തുന്നത്.

കൊച്ചി മെട്രോ

കൊച്ചി മെട്രോ

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. കൊച്ചി മെട്രോ കലൂരില്‍ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു.

    11.17 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 11 സ്റ്റേഷനുകള്‍ ഉണ്ടാകും. ആകെ 1,957.05 കോടി രൂപയാണ് ചെലവ്. കലൂര്‍ സ്റ്റേഡിയം- പാലാരിവട്ടം സിവില്‍ ലൈന്‍ റോഡിലൂടെ ബൈപാസ് കടന്ന് ആലിന്‍ചുവട്, ചെമ്പ്മുക്ക്, വാഴക്കാല, പടമുകള്‍, ലിങ്ക് റോഡിലൂടെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി. റോഡ് വഴി ഇന്‍ഫോപാര്‍ക്ക് വരെ നീളുന്നതാണ് നിര്‍ദിഷ്ട കലൂര്‍ - ഇന്‍ഫോപാര്‍ക്ക് പാത.

    Also Read-'ജയത്തിലേക്കടുത്ത ചുണ്ടന്റെ അമരക്കാരനെ തള്ളിയിട്ടു'; പൊലീസ് ക്ലബിന് വിമര്‍ശനം; മാന്നാര്‍ മഹാത്മാ ട്രോഫി വിവാദത്തില്‍

    ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ടം 5,181.79 കോടി രൂപയ്ക്കാണ് പൂര്‍ത്തിയായത്. ഫേസ് 2 ബി പദ്ധതിയില്‍പ്പെടുത്തി എസ്എന്‍ ജംക്‌നില്‍നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുള്ള പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

    അരലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്‍ഫോപാര്‍ക്കില്‍ മെട്രോ എത്തിയാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ആലുവ തുടങ്ങി എസ് എന്‍ ജംഗ്ഷന്‍ വരെ നിലവില്‍ 24 സ്റ്റേഷനുകളിലായി  കൊച്ചി നഗരം ചുറ്റി 27 കിലോമീറ്ററാണ് മെട്രോ ഓടിയെത്തുന്നത്.
    Published by:Jayesh Krishnan
    First published: