കൂട്ടരാജി; യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ളവർ എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫിൽ ചേർന്നു

എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും മുൻ ചാല ഏരിയാ സെക്രട്ടറിയുമായ മിഥുൻ ഷാജി, മുൻ ജില്ലാ കമ്മിറ്റി അംഗവും കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനുമായിരുന്ന ജോൺ വില്യംസ്, നേമം ഏരിയ വൈസ് പ്രസിഡൻ്റ് അഭിജിത്, ചാല ഏരിയാ ജോയിൻ്റ് സെക്രട്ടറിയും ചാക്ക ഐ.ടി.ഐ യൂണിയൻ ചെയർമാനുമായ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി പേർ എ.ഐ.എസ്.എഫിൽ എത്തിയത്.

News18 Malayalam | news18-malayalam
Updated: October 18, 2020, 11:56 PM IST
കൂട്ടരാജി; യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ളവർ എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫിൽ  ചേർന്നു
News18
  • Share this:
തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നേതാക്കൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ എസ്.എഫ്.ഐയിൽന നിന്നും രാജിവെച്ച് എ.ഐ.എസ്.എഫിൽ  ചേർന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും മുൻ ചാല ഏരിയാ സെക്രട്ടറിയുമായ മിഥുൻ ഷാജി, മുൻ ജില്ലാ കമ്മിറ്റി അംഗവും കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനുമായിരുന്ന ജോൺ വില്യംസ്, നേമം ഏരിയ വൈസ് പ്രസിഡൻ്റ് അഭിജിത്, ചാല ഏരിയാ ജോയിൻ്റ് സെക്രട്ടറിയും ചാക്ക ഐ.ടി.ഐ  യൂണിയൻ ചെയർമാനുമായ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി പേർ എ.ഐ.എസ്.എഫിൽ എത്തിയത്.

സ്വീകരണ യോഗം എ.ഐ.എസ്.എഫ്  ദേശീയ വൈസ് പ്രസിഡൻ്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു പതാക കൈമാറി പ്രവർത്തകരെ സ്വീകരിച്ചു.

എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ് ലാൽ അധ്യക്ഷത വഹിച്ചു.

Also Read കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ സി.പി.എം വിട്ട് ബി.ജെ.പിയിൽസി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആർ.എസ് രാഹുൽ രാജ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ നായർ, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളി പ്രതാപ് , നേമം മണ്ഡലം സെക്രട്ടറി വി.എസ് സുലോചനൻ, ജില്ലാ കമ്മിറ്റി അംഗം കുര്യാത്തി മോഹനൻ, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം ഫസലു റഹ്മാൻ എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സുജിത്, എ ‌.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി പൃഥ്വിരാജ് എന്നിവർ പങ്കെടുത്തു.
Published by: Aneesh Anirudhan
First published: October 18, 2020, 11:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading