'ക്രമക്കേട് നടത്തി'; രാജുനാരായണ സ്വാമിക്കെതിരെ കേന്ദ്ര കൃഷിമന്ത്രി

ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

news18
Updated: July 9, 2019, 5:38 PM IST
'ക്രമക്കേട് നടത്തി'; രാജുനാരായണ സ്വാമിക്കെതിരെ കേന്ദ്ര കൃഷിമന്ത്രി
രാജു നാരായണസ്വാമി
  • News18
  • Last Updated: July 9, 2019, 5:38 PM IST
  • Share this:
ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജുനാരായണസ്വാമിക്കെതിരെ കേന്ദ്രസർക്കാർ. നാളികേര വികസന കോർപറേഷൻ ചെയർമാനായിരിക്കെ രാജുനാരായണ സ്വാമി ക്രമക്കേട് നടത്തിയെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ വ്യക്തമാക്കി. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജുനാരയാണസ്വാമി പദവിയോട് നീതി പുലർത്തിയില്ലെന്നും തോമർ പറഞ്ഞു. ആന്റോ ആൻറണി എംപിക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ കേരളത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രാജുനാരായണ സ്വാമിയെ പിരിച്ചുവിടാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ‌ ശുപാർശയിൽ അവ്യക്തതയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രി ഫയൽ സമിതിക്ക് തിരികെ അയച്ചു. നാലുകാര്യങ്ങളിൽ വ്യക്തത തേടിയാണ് മുഖ്യമന്ത്രി ഫയൽ തിരികെ അയച്ചത്. കാലാവധി തീരുന്നതിന് മുൻപ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് വന്നതിന് കേന്ദ്രസർക്കാർ സ്വാമിക്കെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോയെന്നും അത് ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ചോദ്യം. ഡെപ്യൂട്ടേഷനു ശേഷം തിരിച്ചെത്താന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാമി അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്വാമി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

First published: July 9, 2019, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading