നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • AIIMS| കോഴിക്കോട് കിനാലൂരിൽ എയിംസ് വരുമോ? കേന്ദ്ര ആരോഗ്യ വകുപ്പിന് സമ്മതം

    AIIMS| കോഴിക്കോട് കിനാലൂരിൽ എയിംസ് വരുമോ? കേന്ദ്ര ആരോഗ്യ വകുപ്പിന് സമ്മതം

    കേരളത്തിൽ എയിംസ് അനുവദിച്ചാൽ കോഴിക്കോട് കിനാലൂരിലായിരിക്കും സ്ഥാപിക്കുക.

    AIIMS

    AIIMS

    • Share this:
      ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIIMS) കേരളത്തിൽ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം(health ministry) ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയിംസ് നിലവിൽ 19 സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പുതുതായി 22 എയിംസ് ആശുപത്രികൾ കൂടി സ്ഥാപിക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ പദ്ധതിതിയിലുണ്ട്. കേരളത്തിൽ എയിംസ് ആശുപത്രി എന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്.

      കേരളത്തിൽ എയിംസ് അനുവദിച്ചാൽ കോഴിക്കോട് കിനാലൂരിലായിരിക്കും സ്ഥാപിക്കുക. കേരളത്തിൽ എയിംസ് അനുവദിക്കണമെന്ന് കഴിഞ്ഞ ജുലൈയിൽ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി സ്ഥലം തയ്യാറാണെന്നും പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 200 ഏക്കർ സ്ഥലം ലഭ്യമാക്കുമെന്ന് മന്ത്രി വീണ ജോർജും വ്യക്തമാക്കിയിരുന്നു.

      ഇതിന്റെ ഭാഗമായി ജുലൈ 18 ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കിനാലൂർ സന്ദർശിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് പതിനാലിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലകിന്റെ നേതൃത്വത്തിലും 17 ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി.

      Also Read-കാലാവസ്ഥാ ദുർബല സൂചികയിൽ കേരളം പിന്നിൽ: അപകട സാധ്യതയിൽ മുന്നിൽ ആന്ധ്രാപ്രദേശ് ആസാം

      മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ അഞ്ചു വര്‍ഷത്തിനിടെ പിന്‍വലിച്ചു; മുഖ്യമന്ത്രി

      അഞ്ചു വര്‍ഷത്തിനിടെ മന്ത്രിമാരും(Ministers) എംഎല്‍എമാരും(MLA)  പ്രതികളായ 128 കേസുകള്‍(Case) പിന്‍വലിച്ചെന്ന്(Withdrawn) മുഖ്യമന്ത്രി പിണറായി വിജയന്‍(Chief Minister Pinarayi Vijayan). ഇതില്‍ 2007 മുതലുള്ള കേസുകളുണ്ട്. നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
      Published by:Naseeba TC
      First published:
      )}