നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Amit Shah| 'കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരുന്നു; സാധ്യമായ എല്ലാ പിന്തുണയും നൽകും': കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

    Amit Shah| 'കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരുന്നു; സാധ്യമായ എല്ലാ പിന്തുണയും നൽകും': കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

    രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

    • Share this:
      ന്യൂഡൽഹി: കേരളത്തിലെ പ്രളയ സാഹചര്യം (Kerla Floods) നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Home Minister Amit Shah). സാധ്യമായ എല്ലാ പിന്തുണയും കേരളത്തിന് നല്‍കുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ (NDRF) അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

      ''കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ കേരളത്തിന്റെ ചില ഭാഗങ്ങളിലെ സ്ഥിതി ഞങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകും. രക്ഷാപ്രവർത്തനങ്ങളെ സഹായിക്കാൻ എൻഡിആർഎഫ് ടീമുകളെ ഇതിനകം അയച്ചിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.''- അമിത് ഷാ ട്വീറ്റ് ചെയ്തു.



      അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15  ആയി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 10 ആയി. പ്ലാപ്പള്ളിൽ കാണാതായ റോഷ്നി (48), സരസമ്മ മോഹനൻ (57) , സോണിയ (46), അലൻ (14) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. കാവാലിയിൽ നിന്ന് ആറ് മൃതദേഹങ്ങളും കിട്ടി.

      Also Read- Kerala Rains Live Update| സംസ്ഥാനത്ത് മരണം 15 ആയി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് റവന്യൂമന്ത്രി

      ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ എന്നയാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് ഒഴുക്കിൽപ്പെട്ട രാജമ്മയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ ഇന്നലെ മരിച്ചിരുന്നു. വടകര കുന്നുമ്മക്കരയിൽ രണ്ട് വയസുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു.ഇടുക്കി കൊക്കയാറിൽ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്.

      Also Read- 'അവധി ചോദിച്ചു തന്നില്ല; സസ്‌പെന്‍ഡ് ചെയ്ത് സഹായിച്ച കൊണാണ്ടര്‍മാര്‍'; വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച KSRTC ഡ്രൈവർ
      Published by:Rajesh V
      First published:
      )}