• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഓഫീസ് ആക്രമണത്തിൽ നിലപാടെടുത്തത് രാഹുലും യെച്ചൂരിയും കൂടിയാലോചിച്ച് ': കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ

'ഓഫീസ് ആക്രമണത്തിൽ നിലപാടെടുത്തത് രാഹുലും യെച്ചൂരിയും കൂടിയാലോചിച്ച് ': കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ

''പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എസ്ഡിപിഐയുടെ കൊലക്കത്തിക്ക് സാധാരണക്കാര്‍ ഇരയാകുമ്പോഴും അവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിനാകുന്നില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരിന് മൗനമാണ്''

  • Last Updated :
  • Share this:
    പാലക്കാട്: രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും കൂടിയാലോചിച്ചാണ് എം പി ഓഫീസ് ആക്രമണത്തില്‍ നിലപാടെടുത്തതെനനും അതുകൊണ്ടാണ് ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ രാഹുല്‍ ഒന്നും പറയാതിരുന്നതെന്നും കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. സജി ചെറിയാന്റെ അതേ മനോനിലയാണ് സംസ്ഥാന സര്‍ക്കാരിന് സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചത് ഈ സര്‍ക്കാറിന്റെ ചിന്താഗതിയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എസ്ഡിപിഐയുടെ കൊലക്കത്തിക്ക് സാധാരണക്കാര്‍ ഇരയാകുമ്പോഴും അവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിനാകുന്നില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരിന് മൗനമാണ്. ഇത് നല്ല സര്‍ക്കാരിന് ചേര്‍ന്നതല്ല. കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥ മൂലം താഴേക്കടിയിലേക്ക് എത്തുന്നില്ല. അര്‍ഹരായ ആളുകളിലേക്ക് പല പദ്ധതികളും എത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ ആരെയും വിമര്‍ശിക്കാം. പക്ഷേ പി ടി ഉഷയെ ഒക്കെ വിമര്‍ശിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ടെന്നേ പറയാനാകൂ- ഭവന്ത് കുബ്ബ പറഞ്ഞു.

    'പിടി ഉഷക്കെതിരെ എളമരം കരീം നടത്തിയ പരാമര്‍ശം തെറ്റ്; പിന്‍വലിച്ച് മാപ്പ് പറയണം'; രമേശ് ചെന്നിത്തല

    രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുപ്പെട്ട പിടി ഉഷയ്ക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനയ്ക്കെതിരെ രമേശ് ചെന്നിത്തല. പിടി ഉഷയ്ക്കെതിരെ കരീം നടത്തിയ പരാമര്‍ശം തെറ്റാണെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ പിന്തുണയോടെ ആർഎംപി സ്ഥാനാര്‍ഥിയായി വിജയിച്ച കെ കെ രമയെയും അപമാനിച്ചത് തെറ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

    ''ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്''- എന്നായിരുവന്നു പിടി ഉഷയ്ക്കെതിരായ കരീമിന്റെ വാക്കുകൾ.

    പി.ടി ഉഷയുടെ രാജ്യസഭ നാമനിര്‍ദേശത്തിനെതിരെ പ്രതികരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു രംഗത്തെത്തിയിരുന്നു. പി.ടി ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്ത് നിൽക്കാൻ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു.
    Published by:Rajesh V
    First published: