HOME » NEWS » Kerala » UNION MINISTER NIRMALA SITARAMAN VISITED SHASHI

'മര്യാദ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ സവിശേഷത'; നിർമലാ സീതാരാമന് നന്ദി പറഞ്ഞ് ശശി തരൂർ

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെ കാണാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ എത്തി.

news18
Updated: April 16, 2019, 10:22 AM IST
'മര്യാദ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ സവിശേഷത'; നിർമലാ സീതാരാമന് നന്ദി പറഞ്ഞ് ശശി തരൂർ
ശശി തരൂരിനെ നിർമല സീതാരാമൻ സന്ദർശിക്കുന്നു
  • News18
  • Last Updated: April 16, 2019, 10:22 AM IST
  • Share this:
തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെ കാണാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ എത്തി. ശശി തരൂർ ട്വീറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

നിർമല സീതാരാമൻ ആശുപത്രിയിൽ സന്ദർശിക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് തരൂർ ട്വീറ്റ് ചെയ്തത്. ശശി തരൂരിന്‍റെ ട്വീറ്റ് ഇങ്ങനെ,

"കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്ക് ഇടയിലും നിർമല സീതാരാമൻ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയത് ഉള്ളിൽ തട്ടി. മര്യാദയെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവമായ ശ്രേഷ്ഠതയാണ്. അത്തരമൊരു സവിശേഷത അവരിൽ കാണാൻ കഴിഞ്ഞത് മഹത്തരമാണ്"- ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

 



തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെയായിരുന്നു അപകടം. കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു. കുടുംബാംഗങ്ങളും പ്രവര്‍ത്തകരും അപകട സമയത്ത് തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്തിനു പിന്നിൽ അട്ടിമറിയോ ഗൂഡാലോചനയോ നടന്നിട്ടുണ്ടോയെന്നു സംശയിക്കുന്നുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ പരാതി നൽകിയിട്ടുണ്ട്.
First published: April 16, 2019, 10:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories