നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുഖ്യമന്ത്രിയെ ക്ഷണിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; ഡൽഹിയിലെത്തിയാൽ കാണാമെന്ന് പിണറായി വിജയൻ

    മുഖ്യമന്ത്രിയെ ക്ഷണിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; ഡൽഹിയിലെത്തിയാൽ കാണാമെന്ന് പിണറായി വിജയൻ

    കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്

    Nitin Gadkari

    Nitin Gadkari

    • Share this:
      ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്കു ക്ഷണിച്ചു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയെ കേന്ദ്ര മന്ത്രി ക്ഷണിച്ചത്. നിതിൻ ഗഡ്കരിയുടെ ക്ഷണം സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഡൽഹിയിൽ എത്തുമ്പോൾ കാണാമെന്നും കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും പറഞ്ഞു. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെയാണ് കേന്ദ്രമന്ത്രിയുടെ ക്ഷണവും മുഖ്യമന്ത്രി അതിനെ സ്വാഗതം ചെയ്തതും.

      കേന്ദ്ര മന്ത്രി നിതിൻ ഗ​ഡ്​​ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്ന്​ വി​ഡി​യോ കോ​ൺ​​ഫ​റ​ൻ​സ്​ വ​ഴിയാണ് ആലപ്പുഴ ബൈപാസിന്‍റെ ഉ​ദ്​​ഘാ​ട​നം നിർവഹിച്ചത്. മന്ത്രിയുടെ ക്ഷണം സ്വാഗതം ചെയ്ത മുഖ്യമന്ത്രി, അടുത്ത തവണ ഡൽഹിയിൽ എത്തിയാൽ യോഗം ചേർന്ന്​ കാര്യങ്ങൾ വിലയിരുത്താമെന്ന്​ ഉറപ്പ് നൽകുകയും ചെയ്തു.

      ഉദ്ഘാടന ചടങ്ങിനിടെ കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രശംസിച്ചു. കേരളം രാജ്യത്തിന് നി‍ർണായകമായ സംസ്ഥാനമാണെന്നും ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള സ്ഥലത്ത് റോഡ് ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത്​ അനിവാര്യമാണെന്നും ഗഡ്​കരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ഡൽഹിയിൽ എത്തുമ്പോൾ കേരളത്തിലെ ​​ദേശീയപാതാ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ചർച്ച നടത്താമെന്നും കൂട്ടായ ച‍ർച്ചകളിലൂടെ ഏതു പ്രശ്നവും പരിഹരിക്കാവുന്നതേയുള്ളൂവെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

      Also Read- ആലപ്പുഴ ബൈപ്പാസ് അരനൂറ്റാണ്ടിനുശേഷം യാഥാര്‍ഥ്യമാക്കിയതിന്റെ ക്രെഡിറ്റ് ആർക്ക്? ഉദ്ഘാടനത്തിനൊപ്പം വിവാദവും മുറുകുന്നു

      കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുരോ​ഗതി വേണമെന്ന് ആത്മ‍ാ‍ത്ഥമായി കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ദേശീയപാതയി​ലെ മണ്ണിടിച്ചിൽ തടയാൻ കയ‍ർ ഭൂവസ്ത്രം വിരിക്കുന്നതടക്കമുള്ള പദ്ധതികൾ കേന്ദ്ര ഉപരിതല മന്ത്രാലയം പരി​ഗണിക്കുന്നുണ്ട്​. കേരളത്തിലേയും തമിഴ്നാട്ടിലേയും കയ‍ർ വിപണിക്ക് ഇത്​ ഊ‍ർജ്ജം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

      പല വിഷയങ്ങളും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ചടങ്ങിൽ ബൈപ്പാസ് യാഥാർഥ്യമായതിൽ ഇരുവരും പരസ്പരം പ്രശംസിക്കുകയും ചെയ്തിരുന്നു. കീഴാറ്റൂർ ബൈപാസ്​ വിഷയത്തിലടക്കം ബിജെ.പി സംസ്​ഥാന നേതൃത്വത്തെ തള്ളിയ നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെയാണ് അംഗീകരിച്ചത്.

      നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇന്നു നാടിന് സമര്‍പ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ വൈകി കിടന്ന ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നാലര വര്‍ഷം കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ചാതുര്യം ആണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കാന്‍ കാരണമെന്ന് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.
      Published by:Anuraj GR
      First published:
      )}