നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവാക്കളെ സംരംഭകരാക്കണമെന്ന് NSSനോട് കേന്ദ്രമന്ത്രി; ജി സുകുമാരൻ നായരുമായി മന്ത്രി രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തി

  യുവാക്കളെ സംരംഭകരാക്കണമെന്ന് NSSനോട് കേന്ദ്രമന്ത്രി; ജി സുകുമാരൻ നായരുമായി മന്ത്രി രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തി

  സ്‌കില്‍ ഇന്ത്യയ്ക്കും, ഡിജിറ്റല്‍ ഇന്ത്യയ്ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എന്‍എസ്എസ് വ്യക്തമാക്കിയതായി മന്ത്രി പറഞ്ഞു.

  രാജീവ് ചന്ദ്രശേഖർ, ജി സുകുമാരൻ നായർ

  രാജീവ് ചന്ദ്രശേഖർ, ജി സുകുമാരൻ നായർ

  • Share this:
   ന്യൂഡല്‍ഹി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി. കൂടുതല്‍ യുവാക്കളെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാക്കി മാറ്റണമെന്നും അതിന് സംഘടന തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം സുകുമാരന്‍ നായരോട് അഭ്യര്‍ത്ഥിച്ചു. യുവാക്കളെ സംരംഭകരാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തുന്നുണ്ടെന്നും അതില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയും പങ്കാളിയാകണമെന്നും ഐടി നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രിയായ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

   സ്‌കില്‍ ഇന്ത്യയ്ക്കും, ഡിജിറ്റല്‍ ഇന്ത്യയ്ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എന്‍എസ്എസ് വ്യക്തമാക്കിയതായി മന്ത്രി പറഞ്ഞു. ഫേണിലൂടെയാണ് ഇരുവരും ഇന്നു ചര്‍ച്ച നടത്തിയത്. ചര്‍ച്ച നടത്തിയ കാര്യം രാജീവ് ചന്ദ്രശേഖര്‍ ട്വിറ്റ് ചെയ്തിരുന്നു.

   Also Read- തെലങ്കാനയിൽ കിറ്റക്സ് ആദ്യഘട്ടത്തിൽ 1000 കോടി രൂപ നിക്ഷേപം; 4000 പേർക്ക് തൊഴിലവസരം

   കോവിഡിന് ഡിജിറ്റല്‍ വിപ്ലവത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും സാധ്യതകള്‍ ഏറ്റവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യ ആയിരിക്കും. ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളാകും വളര്‍ച്ചയ്ക്ക് ഉല്‍പ്രേരകമാവുക. വരുന്ന ഒന്നോ രണ്ടോ ദശകങ്ങള്‍ ഇന്ത്യന്‍ യുവത്വത്തിന്റേതാണ്. ആഗോള തൊഴില്‍വിപണിയില്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഇന്ത്യന്‍ യുവാക്കള്‍ക്കു ലഭിക്കുന്ന പദ്ധതികളും നയങ്ങളുമാണു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വികസനത്തില്‍ നിന്നു രാഷ്ട്രീയം മാറ്റിവച്ചാല്‍ കേരളത്തിനും കുതിപ്പിന്റെ ഭാഗമാകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

   Also Read- കിറ്റക്സ് സംഘത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു

   ജനസംഖ്യയുടെ 75 ശതമാനം യുവാക്കളാണ്. ആഗോള തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നൈപുണ്യ വികസനവും വൈദഗ്ധ്യവും വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. അതിനുള്ള മാര്‍ഗമാണ് സ്‌കില്‍ ഇന്ത്യ പദ്ധതിയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും. ആഗോള ജോലി വിപണിയില്‍ മത്സരിക്കത്തക്ക വിധം യുവാക്കളെ പ്രാപ്തരാക്കും.

   Also Read- കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കുതിച്ചുയർന്ന് കിറ്റക്‌സ് ഓഹരി വില

   എല്ലാവര്‍ക്കും ഇന്റര്‍നെറ്റും അതുപയോഗിക്കാന്‍ ഉപകരണങ്ങളുമുണ്ടാകുമ്പോഴേ ഡിജിറ്റല്‍ വിഭജനം ഇല്ലാതാകൂ. 2015 ലാണ് പ്രധാനമന്ത്രി മോദി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടത്. ഡിജിറ്റല്‍ മേഖലയിലെ പുരോഗതി കോവിഡ് സമയത്ത് ഉപകാരപ്പെട്ടു. സാമ്പത്തികമേഖല തിരിച്ചുവന്നത് അതിലൂടെയാണ്. വീട്ടിലിരുന്നു ജോലി, സോഫ്റ്റ്വെയര്‍ കയറ്റുമതി, ടെക്‌സ്‌റ്റൈല്‍ കയറ്റുമതി, ഉല്‍പാദന മേഖലയിലെ കയറ്റുമതി, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങി എല്ലാം വലിയ തടസ്സങ്ങളില്ലാതെ നടന്നത് ഈ പദ്ധതി കാരണമാണെന്നും അദേഹം പറഞ്ഞു.
   Published by:Rajesh V
   First published:
   )}