'പ്രളയസഹായം ചോദിച്ചിട്ടില്ല; അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നു'; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

'കേന്ദ്രമന്ത്രി എന്ന നിലയിൽ അയക്കുന്ന കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ല'

news18
Updated: September 8, 2019, 9:10 PM IST
'പ്രളയസഹായം ചോദിച്ചിട്ടില്ല; അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നു'; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
ഡി. വി. സദാനന്ദ ഗൗഡ
  • News18
  • Last Updated: September 8, 2019, 9:10 PM IST IST
  • Share this:
കോട്ടയം: പ്രളയ ദുരിതത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. തിരുവനന്തപുരത്തിരുന്ന് മുഖ്യമന്ത്രി അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ എൻ ഡി എ സ്ഥാനാർഥി എൻ ഹരിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

കേന്ദ്രമന്ത്രി എന്ന നിലയിൽ താൻ അയക്കുന്ന കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. ഫാക്ടിന്റെ ഭൂമി കൈമാറ്റത്തിന് മാത്രം അഞ്ചു തവണ മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രളയ ദുരിതാശ്വാസത്തിനായി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിക്കാതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ പിണറായി വിജയൻ പ്രാപ്തനല്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

Also Read- Onam 2019: പാലായിലെ തിളയ്ക്കുന്ന രാഷ്ട്രീയ ചൂടിനിടെ ഓണത്തിന് അൽപം മധുരമായാലോ?

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading