Smriti Irani| കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു; ആദിവാസി കുടുംബങ്ങളുമായി സംവദിക്കും
Smriti Irani| കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു; ആദിവാസി കുടുംബങ്ങളുമായി സംവദിക്കും
കഴിഞ്ഞമാസം സുരേഷ് ഗോപി സംസ്ഥാനത്തെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താന്‍ വയനാട് സന്ദര്‍ശിക്കുമെന്നും ആദിവാസികളുടെ ക്ഷേമത്തിനായി നപടികള്‍ കൈക്കൊള്ളുമെന്ന മന്ത്രി സ്മൃതി ഇറാനി ഉറപ്പും നല്‍കിയിരുന്നു.
കൽപറ്റ: കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനിയുടെ (Smriti Irani) വയനാട് (Wayanad) സന്ദർശനം ആരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran)ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ സ്മൃതിയുടെ സന്ദർശനത്തിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യവും കൈവന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയോടാണ് രാഹുൽ പരാജയപ്പെട്ടത്. 10 മണിക്ക് കളക്ടറേറ്റിൽ ആരംഭിച്ച ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി ഉച്ചയ്‌ക്ക് ഒരു മണിക്ക് സംഘപരിവാർ നേതാക്കളോടൊപ്പം ഓഷിൻ ഹോട്ടലിൽ ലീഡേഴ്‌സ് മീറ്റിലും പങ്കെടുക്കും.
തുടർന്ന് കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി, ഒന്നാം വാർഡിലുള്ള പൊന്നട അംഗൻവാടി , കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അംഗൻവാടി എന്നിവ കേന്ദ്ര മന്ത്രി സന്ദർശിക്കും. വൈകിട്ട് 4 മണിക്ക് മാധ്യമങ്ങളെ കാണും. ശേഷം കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.
കഴിഞ്ഞമാസം സുരേഷ് ഗോപി സംസ്ഥാനത്തെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താന്‍ വയനാട് സന്ദര്‍ശിക്കുമെന്നും ആദിവാസികളുടെ ക്ഷേമത്തിനായി നപടികള്‍ കൈക്കൊള്ളുമെന്ന മന്ത്രി സ്മൃതി ഇറാനി ഉറപ്പും നല്‍കിയിരുന്നു. വനിത ശിശുക്ഷേമ മന്ത്രിയായി ചുമതലയേറ്റ ശേഷം സ്മൃതി ഇറാനിയുടെ കേരളത്തിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
വയനാട്ടിലെ ആദിവാസികളുടെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സുരേഷ് ഗോപിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയത്. വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.