• HOME
  • »
  • NEWS
  • »
  • kerala
  • »
  • Smriti Irani | കേന്ദ്രമന്ത്രി സ്മൃതി ഇറാനി മെയ് മൂന്നിന് വയനാട് സന്ദർശിക്കും

Smriti Irani | കേന്ദ്രമന്ത്രി സ്മൃതി ഇറാനി മെയ് മൂന്നിന് വയനാട് സന്ദർശിക്കും

ബി ജെ പിയിലെ പോരാട്ടത്തിന്റെ മുഖങ്ങളിൽ ഒന്നാണ് സ്മ്യതി ഇറാനി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായി മാറി

സ്മൃതി ഇറാനി

സ്മൃതി ഇറാനി

  • Share this:
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലേക്ക്. മെയ് 3 ന് വയനാട് സന്ദർശിക്കും. അമേഠിയിൽ എതിരാളിയായിരുന്ന രാഹുൽ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനിയെത്തുന്നത്. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക സന്ദർശനത്തിനായാണ് സ്മ്യതി ഇറാനിയെത്തുന്നത്.

ബി ജെ പിയിലെ പോരാട്ടത്തിന്റെ മുഖങ്ങളിൽ ഒന്നാണ് സ്മ്യതി ഇറാനി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ
അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായി മാറി. നെഹ്റു കുടുംബത്തിന്‍റെ ഉരുക്കുകോട്ടയായ അമേഠി കൈവിട്ടു പോകുമെന്നറപ്പിച്ചതോടെയായിരുന്നു കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുലിന് വേണ്ടി സുരക്ഷിത മണ്ഡലം തേടി കോൺഗ്രസ് നേതാക്കൾ നെട്ടോട്ടമാരംഭിച്ചത്. ഒടുവിൽ എത്തി നിന്നത് വയനാട്ടിലായിരുന്നു.

രാഹുലിന്‍റെ 3 ലക്ഷത്തിലധികമുള്ള ഭൂരിപക്ഷം 1 ലക്ഷമായി കുറച്ചും പിന്നീട് മണ്ഡലത്തിലുടനീളം വികസന പ്രവർത്തനങ്ങൾ നടത്തിയുമായിരുന്നു സ്മൃതി അമേഠി പിടിച്ചെടുത്തത്. എന്നാൽ കേരളത്തിലെത്തിയിട്ടും രാഹുലിനെ വിടാൻ സ്മ്യതി ഇറാനി ഒരുക്കമല്ല. കേരള സന്ദർശനത്തിന്റെ ഭാഗമായി സ്മൃതി ഇറാനി തിരഞ്ഞെടുത്തിട്ടുള്ളത് വയനാടാണ്. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക സന്ദർശനത്തിനായാണ് സ്മ്യതി ഇറാനിയെത്തുന്നത്. സ്മാർട്ട് അംഗനവാടികൾ സന്ദർശിക്കുന്നതടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളതെന്നാണ് വിവരം.

വയനാട്ടിൽ കേന്ദസർക്കാർ സഹായത്തോടെ നടപ്പാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടുന്നതിലൂടെ ബി ജെ പിയും സ്മ്യതി ഇറാനിയും കൃത്യമായ രാഷ്ട്രീയം കൂടിയാണ് ലക്ഷ്യം വെയ്ക്കുന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ സ്മ്യതി ഇറാനിയുടെ സന്ദർശനം ദേശീയ തലത്തിലും ശ്രദ്ധേയമാകും.

Xiaomi FEMA വെട്ടിപ്പ് ഷഓമിയുടെ Rs 5,551 കോടി ED കണ്ടുകെട്ടി

ഇന്ത്യൻ വിദേശ വിനിമയ നിയമം ലംഘിച്ചതിന് ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷഓമി ഇന്ത്യയുടെ 5,551 കോടി രൂപ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച അറിയിച്ചു. ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി. MI എന്ന ബ്രാൻഡ് നാമത്തിൽ രാജ്യത്തെ മൊബൈൽ ഫോണുകളുടെ വ്യാപാരിയും വിതരണക്കാരനുമാണ് Xiaomi India).

Also Read-വിവാദ പരാമർശം: പി സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്

ചൈന ആസ്ഥാനമായുള്ള Xiaomi ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് Xiaomi ഇന്ത്യ. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 5,551.27 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു," ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പണം പിടിച്ചെടുത്തത്. ഫെബ്രുവരിയിൽ ചൈനീസ് സ്ഥാപനം വിദേശത്തേക്ക് അയച്ച "അനധികൃത പണമയയ്ക്കൽ" സംബന്ധിച്ച് കമ്പനിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു.

ഷഓമി 2014ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുകയും അടുത്ത വർഷം മുതൽ പണം അയക്കാൻ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. റോയൽറ്റിയുടെ മറവിൽ ഒരു ഷഓമി ഗ്രൂപ്പ് സ്ഥാപനം ഉൾപ്പെടുന്ന മൂന്ന് വിദേശ അധിഷ്ഠിത സ്ഥാപനങ്ങൾക്ക് 5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറൻസിയാണ് കമ്പനി അയച്ചതെന്ന് ഇഡി പറഞ്ഞു. "യുഎസ് ആസ്ഥാനമായുള്ള ബന്ധമില്ലാത്ത മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് അയച്ച തുകയും Xiaomi ഗ്രൂപ്പിന്‍റെ ആത്യന്തിക നേട്ടത്തിന് വേണ്ടിയായിരുന്നു," ED പറഞ്ഞു.

ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് പൂർണ്ണമായി നിർമ്മിച്ച മൊബൈൽ സെറ്റുകളും മറ്റ് ഉൽപ്പന്നങ്ങളും Xiaomi ഇന്ത്യ വാങ്ങുന്നുണ്ടെങ്കിലും ഇത്രയും തുക കൈമാറിയ ഈ മൂന്ന് വിദേശ അധിഷ്ഠിത സ്ഥാപനങ്ങളിൽ നിന്ന് ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് അതിൽ പറയുന്നു. "ഗ്രൂപ്പ് സ്ഥാപനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട, ബന്ധമില്ലാത്ത വിവിധ രേഖകളുടെ മറവിൽ, കമ്പനി വിദേശത്തേക്ക് റോയൽറ്റിയുടെ മറവിൽ ഈ തുക അയച്ചു, ഇത് ഫെമയുടെ സെക്ഷൻ 4 ന്റെ ലംഘനമാണ്," അതിൽ പറയുന്നു. "വിദേശ നാണയം കൈവശം വയ്ക്കുക." പണം വിദേശത്തേക്ക് അയക്കുമ്പോൾ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കമ്പനി നൽകിയെന്നും ഇഡി കുറ്റപ്പെടുത്തി.

ഈ മാസം ആദ്യം, കർണാടകയിലെ ബെംഗളൂരുവിലുള്ള ഏജൻസിയുടെ റീജിയണൽ ഓഫീസിൽ ഗ്രൂപ്പിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Published by:Anuraj GR
First published: