HOME » NEWS » Kerala » UNION MINISTER V MURALEDHARANS RESPONSE IN KERALA ELEPHANT DEATH ISSUE

Kerala Elephant Death | മലപ്പുറമോ പാലക്കാടോ അല്ല ; ആനയോടുള്ള ക്രൂരതയാണ് ഇവിടെ വിഷയം: കേന്ദ്രമന്ത്രി വി. മുരളീധരൻ

''മാധ്യമപ്രവർത്തകർ മലപ്പുറം എന്ന് നൽകിയപ്പോൾ വർഗീയത തോന്നാത്തവർക്ക്, പ്രകാശ് ജാവദേക്കറും മനേക ഗാന്ധിയും പറഞ്ഞപ്പോൾ വര്‍ഗീയമായി തോന്നിയെങ്കിൽ അത് കാണുന്നവന്റെ കണ്ണിന്റെ പ്രശ്നമാണ്.''

News18 Malayalam | news18-malayalam
Updated: June 5, 2020, 3:35 PM IST
Kerala Elephant Death | മലപ്പുറമോ പാലക്കാടോ അല്ല ; ആനയോടുള്ള ക്രൂരതയാണ് ഇവിടെ വിഷയം: കേന്ദ്രമന്ത്രി വി. മുരളീധരൻ
v muraleedharan
  • Share this:
പാലക്കാട് മണ്ണാർക്കാട് സ്ഫോടക വസ്തു പൊട്ടി വായ തകർന്ന് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം വഴിതിരിച്ചുവിടുകയല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മലപ്പുറത്താണോ പാലക്കാട് ആണോ സംഭവം നടന്നതെന്ന തർക്കത്തിലേക്ക് വിഷയത്തെ വഴിതിരിച്ചുവിടുകയല്ല വേണ്ടത്. ആനയോടുള്ള ക്രൂരതയാണ് ഇവിടെ വിഷയമെന്നും വി. മുരളീധരൻ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ വന്ന വാർത്തകളിൽ മലപ്പുറം ജില്ല എന്നു വന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ദേശീയ തലത്തിൽ പ്രതികരണം ഉണ്ടായത്. മാധ്യമപ്രവർത്തകർ മലപ്പുറം എന്ന് നൽകിയപ്പോൾ വർഗീയത തോന്നാത്തവർക്ക് പ്രകാശ് ജാവദേക്കറും മനേക ഗാന്ധിയും പറഞ്ഞപ്പോൾ വര്‍ഗീയമായി തോന്നിയെങ്കിൽ അത് കാണുന്നവന്റെ കണ്ണിന്റെ പ്രശ്നമാണ്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറോ മേനക ഗാന്ധിയോ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നത് പകൽ പോലെ വ്യക്തമാണെന്നും വി. മുരളീധരൻ പറഞ്ഞു.



TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Kerala Elephant Death | ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം: മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ വക്കീൽ നോട്ടീസ് [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]



First published: June 5, 2020, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories