നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യോഗത്തിൽ പങ്കെടുക്കാത്ത ഞാൻ മൗനം പാലിക്കുന്നത് എങ്ങനെ ? '; മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

  'യോഗത്തിൽ പങ്കെടുക്കാത്ത ഞാൻ മൗനം പാലിക്കുന്നത് എങ്ങനെ ? '; മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

  ''കേന്ദ്ര നിലപാട് അറിയിക്കാൻ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ നിശ്ചയമായും ആ യോഗത്തിൽ പങ്കെടുക്കുമായിരുന്നു.''

  വി. മുരളീധരൻ, പിണറായി വിജയൻ

  വി. മുരളീധരൻ, പിണറായി വിജയൻ

  • Share this:
   കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ താൻ പങ്കെടുത്തിട്ടുപോലുമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എന്നിട്ടും താൻ യോഗത്തിൽ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

   ''കേന്ദ്ര നിലപാട് അറിയിക്കാൻ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ നിശ്ചയമായും ആ യോഗത്തിൽ പങ്കെടുക്കുമായിരുന്നു. എല്ലാ എംപിമാർക്കും അയച്ച കൂട്ടത്തിൽ എന്റെ പേഴ്സണൽ സ്റ്റാഫിനും വാട്സാപ്പിൽ വൈകിട്ടൊരു നോട്ടീസ് ഈ യോഗത്തെക്കുറിച്ച് കിട്ടിയെന്നത് സത്യമാണ്. ആ നോട്ടീസ് ഒരു പൊതു സ്വഭാവത്തിലുള്ളതും കളക്ട്രേറ്റിലെത്തി യോഗത്തിൽ പങ്കെടുക്കണമെന്ന് പറയുന്നതുമാണ്. വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് ഒരു ഫോൺ കോളോ ഇമെയിലോ വന്നിരുന്നെങ്കിൽ, വിദേശകാര്യ മന്ത്രാലയത്തിലെ മുൻ നിശ്ചയിച്ച യോഗങ്ങളുണ്ടായിരുന്നത് മാറ്റി വച്ച് ഈ യോഗത്തിൽ പങ്കെടുക്കാൻ തയാറാകുമായിരുന്നു. എന്തായാലും ഇതിത്തിരി കടുത്തു പോയി. ഇതിപ്പോ ഇങ്ങനെ സംഭവിക്കാൻ കാരണം, മുഖ്യമന്ത്രി ഉപദേശകർ പറഞ്ഞത് ഏറ്റു പാടിയതുകൊണ്ടാണോ? വീഡിയോ കോൺഫറൻസിംഗിൽ ഞാൻ വന്നിട്ടുണ്ടോയെന്ന് സ്ക്രീനിലൊന്ന് നോക്കിയാൽ അങ്ങേയ്ക്ക് മനസിലാകില്ലേ? വരാത്ത എന്നെ കണ്ടെന്നും ഞാനൊന്നും മിണ്ടിയില്ലെന്നും കണ്ടെത്തി അങ്ങയോട് പറഞ്ഞ ഉപദേശകന് നമോവാകം''- വി മുരളീധരൻ പറഞ്ഞു.

   You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]

   വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ

   കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോ​ഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുത്തുവെങ്കിലും സംസാരിച്ചില്ല. മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ യോഗം പൂർത്തിയാകും മുമ്പ് അദ്ദേഹം മടങ്ങിപ്പോയി. യോഗത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം അറിയാമെന്നായിരുന്നു മുരളീധരന്റെ സാന്നിധ്യത്തിൽ തങ്ങൾ പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.   Published by:Rajesh V
   First published: