ന്യൂഡൽഹി: കലാമണ്ഡലം കൽപിത സർവകലാശാല ചൻസലറായി മല്ലിക സാരാഭായിയെ നിയമിച്ചതില്‍ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ. ഈ രാജ്യത്ത് വേറെ കലാകരന്മാർ ഇല്ലാഞ്ഞിട്ടല്ല ചൊൽപ്പടിയിൽ നിൽക്കുന്നവരെ മാത്രമാണ് മുഖ്യമന്ത്രിയ്ക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായിൽ സിപിഎം കാണുന്ന യോഗ്യതയെന്നും വി മുരളീധരൻ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് സിപിഎമ്മിന്റെ സ്വജനപക്ഷപാതവും അഴിമതിയും എതിർത്തതുകൊണ്ട് മാത്രമാണ് ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തിനുവേണ്ടിയാണ് ബിൽ അവതരണമെന്ന് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാരിന് കഴിയില്ലെന്നും യുജിസി ചട്ടത്തിനെതിരെയാണ് നീക്കമെന്നും മുരളീധരൻ വിമർശിച്ചു. പ്രതിപക്ഷത്തിന് ഇതുവരെ സർവകലാശാല വിവാദത്തിൽ നിലപാടിൽ വ്യക്തത വന്നില്ല. പ്രതിപക്ഷം സർക്കാരിന് കുടപിടിക്കുകയാണെന്നും മുരളീധരൻ വിമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.