കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്തേക്ക് മടങ്ങി
കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്തേക്ക് മടങ്ങി
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു
മംഗലപുരം തെരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ സംസാരിക്കുന്നു
Last Updated :
Share this:
തിരുവനന്തപുരം: മംഗലപുരത്ത് ബിജെപി തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം. ഉദ്ഘാടന ചടങ്ങ് പൂർത്തിയായ ശേഷമാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.