• HOME
  • »
  • NEWS
  • »
  • kerala
  • »
  • V Muraleedharan | സ്വപ്നയുടെ വെളിപ്പെടുത്തൽ: മുഖ്യമന്ത്രി രാജിവെക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

V Muraleedharan | സ്വപ്നയുടെ വെളിപ്പെടുത്തൽ: മുഖ്യമന്ത്രി രാജിവെക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

'കേസിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ വേട്ടയാടിയെന്ന ആരോപണം തെറ്റെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലോടെ വ്യക്തമായി'

വി മുരളീധരൻ, പിണറായി വിജയൻ

വി മുരളീധരൻ, പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ (Gold Smuggling) സ്വപ്ന സുരേഷ് (Swapna Suresh) നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറഞ്ഞ് രാജിവെച്ച് ഒഴിയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേസിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ വേട്ടയാടിയെന്ന ആരോപണം തെറ്റെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

    നയതന്ത്ര സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര ഗവൺമെന്റ് സംസ്ഥാനത്തെ വേട്ടയാടുന്നു എന്നായിരുന്നു ആരോപണം. അത് തെറ്റാണെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലൂടെ തെളിഞ്ഞതായും കേന്ദ്രസർക്കാർ യാതൊരു അധികാര ദുർവിനിയോഗവും നടത്തിയിട്ടില്ല എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടെന്ന ആരോപണം തെളിയിക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

    ശിവശങ്കറുമായിട്ട് മാത്രമല്ല രവീന്ദ്രനുമായും ബന്ധമുണ്ടെന്ന് സ്വപ്ന പറഞ്ഞു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് പദവി ഒഴിയണം. മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എല്ലാം നടന്നത്. സ്വർണക്കടത്ത് കേസിൽ അന്വേഷണം എവിടെയും അവസാനിപ്പിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്ര എന്തിനെന്ന് വെളിപ്പെടുത്തണം. അനുമതി ഇല്ലാതെ പുസ്തകം ഇറക്കിയ സംഭവത്തിൽ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണം. ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കും ഇടപാടിൽ പങ്കുണ്ടെന്നേ പറയൂവെന്നും അദ്ദേഹം പറഞ്ഞു.

    കെ റെയിൽ പദ്ധതിക്ക് ലഭിച്ച തത്വത്തിലുള്ള അനുമതി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാർ സർവേയിൽ നിന്ന് പിന്മാറണം. ഇന്ന് അവതരിപ്പിച്ച അംഗീകരിക്കാൻ കഴിയില്ല. ഭൂമിയിലൊരിടത്തും ഹൈ സ്പീഡ് റെയിൽ ഇല്ലെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

    സ്വർണക്കടത്ത് കേസ്; 'മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്ന ഫോൺ സംഭാഷണം പറയിപ്പിച്ചത്': സ്വപ്ന സുരേഷ്

    തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്ന ഫോൺ സംഭാഷണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സ്വപ്ന സുരേഷ്. വിശ്വസ്തരായവർ സഹായിക്കാൻ നിൽക്കുമ്പോൾ അവർ പറയുന്നതുപോലെയൊക്കെ ചെയ്യേണ്ടിവന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ആ സമയത്ത് ചിലരുടെ കൈയിലെ പാവയായിരുന്നു താൻ. അവർ പറഞ്ഞതുപോലെ ഒരു ശബ്ദരേഖ റെക്കോർഡ് ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് ഒരു കോൾ തനിക്ക് വന്നു. അത് റെക്കോർഡ് ചെയ്തു. പിന്നീട് അവർ അത് എന്ത് ചെയ്തുവെന്ന് പോലും തനിക്ക് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസുമായി മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു വാർത്താചാനൽ പുറത്തുവിട്ടത് അന്ന് വലിയ വിവാദമായിരുന്നു.

    Also Read- KT Jaleel | 'എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും; ഈശോ മിശിഹ മുകളിലുണ്ടല്ലോയെന്ന് കെ ടി ജലീൽ

    ജയിലിൽനിന്ന് ശബ്ദരേഖ പുറത്തുവന്ന സംഭവം യാഥാർഥ്യമല്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. അത് ജയിലിൽനിന്ന് ആയിരുന്നില്ല. കസ്റ്റഡിയിൽ ആയിരുന്ന സമയത്ത്, കേസിൽനിന്ന് രക്ഷിക്കാമെന്ന് ശിവശങ്കർ വാഗ്ദാനം നൽകിയതിനെ തുടർന്ന് ഉണ്ടായ ഒരു ക്ലിപ്പാണ് അതെന്നും സ്വപ്ന വെളിപ്പെടുത്തി. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ളതായിരുന്നു അത്. ഓഗസ്റ്റിൽ കസ്റ്റഡിയിലായിരുന്നപ്പോഴാണ് ആ ശബ്ദസന്ദേശം. എന്നാൽ ഡിസംബറിലാണ് ഇത് പുറത്തുവന്നതെന്നും സ്വപ്ന പറഞ്ഞു. സന്ദീപ് പറഞ്ഞിട്ടാണ് ഓഡിയോ ക്ലിപ്പ് നൽകിയത്. രണ്ട് ശബ്ദസന്ദേശങ്ങളും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചുള്ളതായിരുന്നുവെന്നും സ്വപ്ന ഉറപ്പിച്ചു പറഞ്ഞു.
    Published by:Anuraj GR
    First published: