നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • V Muraleedharan | 'ശ്രീരാമന്റെ ഫ്ലക്സ് പാർട്ടി പ്രവർത്തകർ ഉയർത്തിയത് വലിയ പാതകമല്ല': കേന്ദ്രമന്ത്രി വി. മുരളീധരൻ

  V Muraleedharan | 'ശ്രീരാമന്റെ ഫ്ലക്സ് പാർട്ടി പ്രവർത്തകർ ഉയർത്തിയത് വലിയ പാതകമല്ല': കേന്ദ്രമന്ത്രി വി. മുരളീധരൻ

  ശ്രീരാമനെക്കുറിച്ച് ഇവിടെ ആർക്കും വിവാദമില്ല. വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ സംഭവത്തെ വർഗീയവത്കരിക്കാനും ശ്രമിക്കുന്നത് നഷ്ടപ്പെട്ടു പോയ വോട്ട് ബാങ്കുകൾ തിരിച്ചു പിടിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്ന ആളുകളാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

  വി. മുരളീധരൻ

  വി. മുരളീധരൻ

  • News18
  • Last Updated :
  • Share this:
   കൊച്ചി: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നടന്ന വിജയാഘോഷത്തിൽ ബി ജെ പി പ്രവർത്തകർ നഗരസഭാ മന്ദിരത്തിന് മുകളിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത് വിവാദമായിരുന്നു. എന്നാൽ, ബി ജെ പി പ്രവർത്തകരുടെ ഈ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ.

   'തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ പാർട്ടി പ്രവർത്തകർ ശ്രീരാമന്റെ ഫ്ലക്സ് പാർട്ടി പ്രവർത്തകർ ഉയർത്തി എന്നത് ഒരു വലിയ പാതകമാണ് എന്ന് എനിക്ക് അഭിപ്രായമില്ല. കാരണം, ശ്രീരാമൻ ഈ നാട്ടിലെ മുഴുവൻ ആളുകളും ജാതിമത  - വ്യത്യാസങ്ങൾക്ക്  അതീതമായിട്ട് ജനങ്ങൾ അംഗീകരിക്കുന്ന ഒരു പ്രതീകമാണ്. ആ പ്രതീകം ഒരു  വിജയാഹ്ലാദത്തിന്റെ ഭാഗമായിട്ട് ഉയർത്തുന്നത് മതവിദ്വേഷം ഉണ്ടാക്കി വിവാദമാക്കുന്നു. ജയ് ശ്രീറാം വിളിക്കുന്നത് ഒരു തരത്തിലും ഒരു കുറ്റമാണെന്ന് ഈ രാജ്യത്ത് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അതുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും ചിസ തീവ്രവാദ വോട്ടുകൾ ലക്ഷ്യം വച്ചുകൊണ്ട് ഇതിനെ ഒരു മതപരമായിട്ട് സ്പർദ്ദയുണ്ടാക്കാൻ വേണ്ടീട്ട് നടത്തുന്ന ശ്രമം. ആ ശ്രമത്തിൽ നിന്ന് അവർ പിൻവാങ്ങണമെന്നാണ് എനിക്ക് അവരോട് അഭ്യർത്ഥിക്കാൻ ഉള്ളത്.

   You may also like:സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് CPM സെക്രട്ടേറിയറ്റ് വിലയിരുത്തൽ; BJPയുടെ കടന്നുകയറ്റത്തിൽ വിശദ പരിശോധനയ്ക്കും CPM [NEWS]'പ്രദീപിന്റേത് ആസൂത്രിതമായ ഒരു കൊലപാതകം; ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും മാത്രം അറിഞ്ഞാൽ മതി': സനൽ കുമാർ ശശിധരൻ [NEWS] യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം [NEWS]

   ഭരണഘടനാ സ്ഥാപനത്തിന്റെ മുകളിൽ മതത്തെ പ്രതിനിധീകരിക്കുന്ന ഫ്ലക്സ് ഉയർത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ കേന്ദ്രമന്ത്രി നൽകിയ മറുപടി, 'അങ്ങനെയാണെങ്കിൽ ശ്രീ ഇ.കെ നായനാർ വത്തിക്കാനിൽ പോയപ്പോൾ ഭഗവത് ഗീത കൊടുത്തത് തെറ്റല്ലേ? ഭഗവത് ഗീത ഒരു മതത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നതെങ്കിൽ നായനർ ചെയ്തത് തെറ്റാണ്. ഇ കെ നായനാർ അന്ന് പറഞ്ഞത് ഭഗവത് ഗീത ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണെന്നാണ്. ശ്രീരാമനും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. ശ്രീരാമന്റെ അനന്തരാവകാശികളാണ് ഈ രാജ്യത്തെ മുഴുവൻ ആളുകളും. മതപരമായിട്ടുള്ള ആരാധനാ കാര്യങ്ങളിൽ വ്യത്യാസമുണ്ടാകാം. പക്ഷേ, ശ്രീരാമനെ ആരും തള്ളിപ്പറഞ്ഞിട്ടില്ല ഇതുവരെ. ശ്രീരാമൻ ഇവിടെ മറ്റു മതത്തിൽ വിശ്വസിക്കുന്ന ആളുകൾ അവരുടെ പുതിയ മതത്തിലേക്ക് മാറുന്നതിനു മുമ്പ് ഉള്ള ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണ്.' - ഇങ്ങനെ ആയിരുന്നു.

   അതുകൊണ്ട്, ശ്രീരാമനെക്കുറിച്ച് ഇവിടെ ആർക്കും വിവാദമില്ല. വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ സംഭവത്തെ വർഗീയവത്കരിക്കാനും ശ്രമിക്കുന്നത് നഷ്ടപ്പെട്ടു പോയ വോട്ട് ബാങ്കുകൾ തിരിച്ചു പിടിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്ന ആളുകളാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
   Published by:Joys Joy
   First published:
   )}