കോട്ടയം: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിയത് താൽക്കാലിക നടപടിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കെട്ടിടത്തിന് സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഓഫീസ് അടച്ചത്. ഉപഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തികച്ചും സാങ്കേതികമായ കാര്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു. കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സമീപനം സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
Also Read-കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തി
പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഫെബ്രുവരി 16 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ മിഥുന്‍ ടി.ആര്‍. അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.