HOME » NEWS » Kerala » UNION MINISTER V MURALEEDHARAN SAID THAT THE CENTRAL GOVERNMENT HAD INFORMED THE STATE THAT EMCC WAS UNRELIABLE

'ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് സംസ്ഥാനത്തെ അറിയിച്ചിരുന്നു'; കേന്ദ്ര മന്ത്രി വി. മുരളീധരൻ

ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലാണ് ഇ.എം.സി.സിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.

News18 Malayalam | news18-malayalam
Updated: February 23, 2021, 3:21 PM IST
'ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് സംസ്ഥാനത്തെ അറിയിച്ചിരുന്നു'; കേന്ദ്ര മന്ത്രി വി. മുരളീധരൻ
വി. മുരളീധരൻ
  • Share this:
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സർക്കാർ എം.ഒ.യു ഒപ്പുവച്ച അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നെന്നും വി മുരളീധരൻ പറഞ്ഞു. കേന്ദ്ര സർക്കാർ റിപ്പോർട്ട് നല്‍കി നാലു മാസത്തിനു ശേഷമാണ് കേരള സർക്കാർ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ഒക്ടോബര്‍ മാസം 21നാണ് മറുപടി നൽകിയത്. ഇഎംസിസിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്ഥാപനത്തില്‍നിന്ന് ഒരു മറുപടിയും കിട്ടിയില്ലെന്നും കോൺസുലേറ്റ് അറിയിച്ചു.  കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയില്‍ അതിനെ പരിഗണിക്കാനാകില്ലെന്നും കോണ്‍സുലേറ്റ് നല്‍കിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നെന്ന് വി മുരളീധരൻ പറഞ്ഞു.

കോൺസുലേറ്റ് കൈമാറിയ വിവരങ്ങള്‍ സംസ്ഥാന സർക്കാരിന് കൈമാറിയതിനു ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വച്ച്  ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിടുന്നത്. വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത, രജിസ്‌ട്രേഷന്‍ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു സംസ്ഥാന സർക്കാർ ഇതു ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

Also Read ആഴക്കടല്‍ മത്സ്യബന്ധന കരാർ: 'പദ്ധതി നാടപ്പാക്കുന്നില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിന്?' 2 രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല

ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലാണ് ഇ.എം.സി.സിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയതെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പരസ്യപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാർ വിവിധ വകുപ്പുകളുടെ അനുമതിയോടെയാണ് ഒപ്പു വച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. വിവിധ വകുപ്പുകളുടെയും സർക്കാരിന്റെയും പൂർണ സമ്മതത്തോടെ കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം ഐ.എ.എസാണ് എം.ഒ.യു ഒപ്പുവച്ചത്. ആഴക്കടൽ മത്സ്യബന്ധന പ്രോജക്ടാണെന്ന് തലക്കെട്ടിലും ഉള്ളടക്കത്തിലും ഇ.എം.സി.സി വ്യക്തമായി പറയുന്നുമുണ്ട്.

പദ്ധതി വന്നത് ഇങ്ങനെ;

2019 ഓഗസ്റ്റ് മൂന്നിനാണ് വിശദമായ പ്രോജക്ട് ഇ.എം.സി.സി ഫിഷറീസ് വകുപ്പിന് സമർപ്പിച്ചത്. വിശദമായ വകുപ്പ്തല പരിശോധനക്ക് ശേഷം ASCEND 2020 ലേക്ക് ഫിഷറീസ് വകുപ്പ് ഈ പദ്ധതി രേഖ ശുപാർശ ചെയ്ത് ധാരണാപത്രം ഒപ്പിടാനായി സമർപ്പിക്കുന്നു. വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, വ്യവസായവകുപ്പ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ ഇ.എം.സി.സിയുമായി കരാർ ഒപ്പിടാൻ തീരുമാനിച്ചു. ആഴക്കടൽ മത്സ്യബന്ധന പ്രോജക്ടാണെന്ന് തലക്കെട്ടിലും ഉള്ളടക്കത്തിലും വ്യക്തമായി പറയുന്നുമുണ്ട്.

2020 ഫെബ്രുവരി 28-ന് വകുപ്പുകളുടെ അനുമതിയോടെ വിശദമായ പ്രെപ്പോസൽ അംഗീകരിച്ച് കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം എം.ഒ.യു ഒപ്പ് വച്ചു. സർക്കാറിന്റെ പൂർണ്ണ അംഗീകാരത്തോടെയാണെന്നും സർക്കാറിനെ പ്രതിനിധീകരിച്ചാണ് രാജമാണിക്യം കരാറിൽ ഒപ്പ് വയ്കുക്കുന്നതെന്നും എടുത്ത് പറയുന്നുണ്ട്.

ASCEND 2020 ൽ അംഗീകരിച്ച പ്രോജക്ടിന്റെ ഒമ്പതാം പേജിൽ സർക്കാർ സഹകരിപ്പിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽ ഇൻലന്റ് നാവിഗേഷൻ കമ്പനിയും(KSINC) ഉൾപ്പെട്ടിട്ടുണ്ട്.  മത്സ്യഫെഡ്, സി.എം.എഫ്.ആർ.ഐ, പോർട്ട്, ഷിപ്യാർഡ് തുടങ്ങിയ 13 സ്ഥാപനങ്ങളുമായുള്ള ഇ.എം.സി.സിയുടെ സഹകരണമാണ് കേരള സർക്കാറിനെ പ്രതിനിധീകരിച്ച് രാജമാണിക്യം 28.2.2020 ന് കരാറാക്കിയത്.
Published by: Aneesh Anirudhan
First published: February 23, 2021, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories