നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂപതിവ് ചട്ടം:' സംസ്ഥാന സർക്കാർ നയം വ്യക്തമാക്കണം;' കേന്ദ്രസഹമന്ത്രി വി മുരളീധരൻ

  ഭൂപതിവ് ചട്ടം:' സംസ്ഥാന സർക്കാർ നയം വ്യക്തമാക്കണം;' കേന്ദ്രസഹമന്ത്രി വി മുരളീധരൻ

  1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തത് മലയോര ജിലയിലെ ജനതയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ബോധ്യമായെന്നും വി മുരളീധരൻ

  വി. മുരളീധരൻ

  വി. മുരളീധരൻ

  • Share this:
   ന്യൂഡൽഹി: ഭൂപതിവ് ചട്ടം സംബന്ധിച്ച് സംസ്ഥാന സർക്കാർ നയം വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ഇടുക്കി ജില്ല സന്ദര്‍ശിച്ചപ്പോള്‍ ബിജെപി ജില്ലാ ഭാരവാഹികൾ നിര്‍മ്മാണ നിരോധന വിവരം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തത് മലയോര ജിലയിലെ ജനതയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ബോധ്യമായെന്നും വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

   വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നയമറിയാന്‍ കാത്തിരിക്കുകയാണ് കേരളം…
   വെള്ളിയാഴ്ച ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുമ്പോള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരുകൂട്ടരാണ് മലയോര ജനത..
   കഴിഞ്ഞയാഴ്ച ഇടുക്കി ജില്ല സന്ദര്‍ശിച്ചപ്പോള്‍ ബിജെപി ജില്ലാ ഭാരവാഹികളാണ് നിര്‍മ്മാണ നിരോധന വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്…

   1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തത് മലയോര ജിലയിലെ ജനതയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ബോധ്യമായി….
   വീട്‌ വയ്ക്കാനും കൃഷിയാവശ്യത്തിനും മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന ചട്ടം, കാലാനുസൃതമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നുവെന്നാണ് പരാതി.....

   കയ്യേറ്റങ്ങൾ തടയാനാണ് 2019 ഓഗസ്റ്റില്‍ റവന്യൂ വകുപ്പ് നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്....
   മൂന്നാർ അടക്കമുള്ള മേഖലകളിൽ പരിസ്ഥിതി സന്തുലനാവസ്ഥയെ തടസ്സപ്പെടുത്തുന്ന റിസോർട്ട് നിർമ്മാണവും മറ്റും നിയന്ത്രിക്കണം എന്നതിൽ തർക്കമില്ല.....
   പക്ഷേ അത് ജനജീവിതത്തിനാകെ വെല്ലുവിളിയാകരുത്.....
   സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് പോലും ഉത്തരവ് തടസ്സമാകുന്നുവെന്ന് ജനങ്ങള്‍ പറയുന്നു….
   ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പിണറായി വിജയന്‍ ഉറപ്പു നല്‍കിയതാണ്…
   പക്ഷേ കോടതിയില്‍ നിന്ന് നിര്‍മ്മാണ നിരോധന ഉത്തരവ് സമ്പാദിച്ച പി.പ്രസാദിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് കര്‍ഷകരോടുള്ള വാക്ക് പാലിക്കാന്‍ തടസ്സമാകുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്….

   Also Read- പകര്‍ച്ചവ്യാധി പ്രതിരോധം: ജൂൺ അഞ്ചിനും ആറിനും ശുചീകരണ യജ്ഞം

   ഭൂപതിവ് ചട്ട ഭേദഗതി വിഷയത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണം….

   കൃഷിയാവശ്യത്തിന് മോട്ടോര്‍പുര പോലും വയ്ക്കാന്‍ അനുവാദമില്ലാത്തിടത്ത് 12,000 കോടിയുടെ വികസനപദ്ധതി പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി പരിഹാസ്യമാണ്….!
   തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഹര്‍ത്താലും സമരവുമായി രംഗത്തിറങ്ങിയ യുഡിഎഫും ഈ വിഷയം ഏതാണ്ട് മറന്ന മട്ടാണ്…
   ഇടുക്കി ജില്ലയില്‍ മാത്രമായിരുന്ന നിര്‍മ്മാണനിരോധനം നിയമപോരാട്ടത്തിലൂടെ കേരളത്തില്‍ മുഴുവനാക്കി മാറ്റിയത് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് ....!
   മലയോര ജനതയുടെ ജീവിതപ്രശ്നത്തെ കേവലം തിരഞ്ഞെടുപ്പ് വിഷയം മാത്രമാക്കി ചുരുക്കുകയാണ് ഇരുമുന്നണികളും ചെയ്തതെന്ന് വ്യക്തം….

   പി.പ്രസാദും മാത്യു കുഴൽനാടനുമുള്ള കേരള നിയമസഭ മലയോര ജനത നേരിടുന്ന ഈ വെല്ലുവിളിക്ക് പരിഹാരം കാണുമോയെന്നാണ് അറിയേണ്ടത്.....

   ഏതായാലും, കുടിയേറ്റ കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിന് മാറ്റമുണ്ടായേ തീരൂ..
   അതേസമയം പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയും പാടില്ല....
   മണ്ണിനെയും മനുഷ്യരെയും ഒരുപോലെ കരുതുന്ന നയങ്ങളാണ് ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാരുകള്‍ക്ക് ഉണ്ടാകേണ്ടത്….
   Published by:Anuraj GR
   First published:
   )}