• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നെഹ്റു ട്രോഫിയെന്ന് പേരിടാന്‍ നെഹ്റു വള്ളംകളിക്കാരനാണോ?': പേര് വിവാദത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

'നെഹ്റു ട്രോഫിയെന്ന് പേരിടാന്‍ നെഹ്റു വള്ളംകളിക്കാരനാണോ?': പേര് വിവാദത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സുവോളജി പ്രൊഫസറായിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് അദ്ദേഹം ആര്‍എസ്എസിലേക്ക് എത്തിയത്.

വി. മുരളീധരൻ

വി. മുരളീധരൻ

  • Last Updated :
  • Share this:
    കാസർകോട്: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യന്‍ ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സുവോളജി പ്രൊഫസറായിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് അദ്ദേഹം ആര്‍എസ്എസിലേക്ക് എത്തിയത്. ഗോള്‍വാള്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്ന് അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു വള്ളംകളിക്കാരനായതുകൊണ്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

    Also Read- ആർജിസിബി രണ്ടാം കാമ്പസിന് ഗോൾവാൾക്കറുടെ പേര്: പ്രതിഷേധവുമായി നേതാക്കൾ

    രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ദിരാ ഗാന്ധി ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമിച്ച ഇന്ദിരാഗാന്ധിയുടെ പേരിൽ സ്ഥാപനങ്ങളുണ്ടാക്കുന്നത് തെറ്റല്ല. ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടതുപക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി ചോദിച്ചു. ഇത് യഥാർത്ഥ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ജയിലിൽ കിടന്ന കമ്മ്യൂണിസ്റ്റുകാർ യോഗ്യനും ഗോൾവാള്‍ക്കർ അയോഗ്യനാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല.

    Also Read- 'സ്റ്റേഡിയത്തിന് ഇ.എം.എസിന്റെ പേരിട്ടത് ഏത് കപ്പിന് വേണ്ടി കളിച്ചതിതിന്റെ പേരിലാണ്? സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം വിളിക്ക്'; എം.ടി രമേശ്

    1975ൽ കെ കരുണാകരന്‍ കോണ്‍ഗ്രസ് നേതാവും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയുമാണ് പെരിന്തല്‍മണ്ണയിലെ പൂക്കോയ തങ്ങള്‍ സ്മാരക കോളജ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ കോളജിന് മുസ്ലിംലീഗിന്റെ പ്രസിഡന്റിന്റെ പേരിടാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ‌‌



    ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് കഴിഞ്ഞ ദിവസമാണ് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. തീരുമാനത്തിനെതിരെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവർ രംഗത്ത് വന്നിരുന്നു. വര്‍ഗീയ വിഭജനം ഉണ്ടാക്കാനുളള നീക്കമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.
    Published by:Rajesh V
    First published: