• HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കും

യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കും

അക്രമ സാധ്യത കണക്കിലെടുത്ത് പൊലീസ് സഹായവും തേടി

black dog

black dog

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടും. യൂണിയന്‍ ഓഫീസ് ക്ലാസ് മുറിയായി മാറ്റാന്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സുമ അറിയിച്ചു. ക്ലാസ് മുറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോളജ് നാളെ തന്നെ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അക്രമ സാധ്യത കണക്കിലെടുത്ത് പൊലീസ് സഹായവും തേടിയിട്ടുണ്ട്.

    അഖിലിന് കുത്തേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിൽ യൂണിയൻ ഓഫീസിൽ നിന്ന് മൂന്ന് തുരുമ്പെടുത്ത കത്തികളും മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ബാര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യൂണിയന്‍ ഓഫീസില്‍ ആളുകള്‍ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. സ്റ്റൗ ഉള്‍പ്പെടെയുള്ള സാധനങ്ങളും പൊലീസ് കണ്ടെടുത്തു. യൂണിയൻ ഓഫീസ് ഇടിമുറിയായി പ്രവർത്തിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

    First published: