• HOME
  • »
  • NEWS
  • »
  • kerala
  • »
  • Controversy | പൊലീസ് വാനിൽ ചന്ദ്രക്കലയും നക്ഷത്രവും; വിവാദമായത് പമ്പയിലെത്തിയ വാഹനത്തിലെ ചിഹ്നം

Controversy | പൊലീസ് വാനിൽ ചന്ദ്രക്കലയും നക്ഷത്രവും; വിവാദമായത് പമ്പയിലെത്തിയ വാഹനത്തിലെ ചിഹ്നം

ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പമ്പയിലെത്തിയ പോലീസ് വാനിൻ്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് വിവാദം

വിവാദമായ ചിഹ്നം (ചിത്രം: ജയകുമാർ നെടുമ്പ്രേത്ത്)

വിവാദമായ ചിഹ്നം (ചിത്രം: ജയകുമാർ നെടുമ്പ്രേത്ത്)

  • Share this:
പമ്പയിൽ (Pamba) കണ്ട പോലീസ് വാനിലെ ചിഹ്നം വിവാദമാവുന്നു. ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പമ്പയിലെത്തിയ പോലീസ് വാനിൻ്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് വിവാദം. പോലീസ് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം

മാസ പൂജക്ക് ശബരിമല നട തുറന്നപ്പോൾ പമ്പയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാനിനു പിറകിൽ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയൻ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്. തീർത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാർ നെടുമ്പ്രേത്ത് ആണ് ദൃശ്യങ്ങൾ പകർത്തിയത്.

ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തിൽ ഇത്തരത്തിൽ ചിഹ്നംപതിച്ച് പോലീസ് വാഹനം എത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വാഹനങ്ങൾ അനുവദിക്കുമ്പോൾ പോലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നംപതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങും പാടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.



Also read: മുഖ്യമന്ത്രി സംശയനിഴലിൽത്തന്നെ : വി. മുരളീധരൻ

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംശയനിഴലിൽ തന്നെയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി ഒളിച്ചിരുന്ന്  തെളിവുകൾ ഇല്ലാതാക്കാനും അന്വേഷണ ഏജൻസികളെ തടസപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറൽ പ്രധാനമെന്നും പരിഭ്രാന്തികൊണ്ടാണ് എന്നും മാധ്യമങ്ങളെ കണ്ടിരുന്ന പിണറായി വിജയൻ ഇന്ന് ഒഴിഞ്ഞുനടക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. അന്വേഷണ ഏജൻസികളെ വിളിച്ചുവരുത്തിയത് ഞങ്ങളെന്ന് ആവർത്തിക്കുന്നവർ ഇന്ന് അന്വേഷണ ദിശമാറുമ്പോൾ ഏജൻസികളുടെ മനോവീര്യം കെടുത്തുകയാണ്.

ഒരു മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തിൽ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് തന്നെ ആദ്യമാണ്. കേവലം ഒരു ആരോപണമെന്ന് പറഞ്ഞ് ഇത് തള്ളിക്കളയാനാകില്ലെന്നും കോടതിയിൽ കൊടുത്ത മൊഴി ഗൗരവതരമെന്നും വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം നേരത്തെ ജയിലിൽ കിടന്ന കേസാണിത്. മുഖ്യമന്ത്രി സ്വർണക്കള്ളടത്തിൽ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാൻ ഒരുപാട് തെളിവുകളുണ്ട്. പല അവിഹിത ബന്ധവും മുഖ്യമന്ത്രിക്ക് ഈ കേസുമായി ഉണ്ടായിരുന്നുവെന്നത് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞതാണ്.

ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ച് കൊണ്ട് അക്കൗണ്ടൻറിന് പോലും സ്വർണം കടത്താൻ കഴിയുന്ന സാഹചര്യം ഒരു സംസ്ഥാനത്ത് ഒരുങ്ങുന്നത് എങ്ങനെയാണെന്നും വി.മുരളീധരൻ ചോദിച്ചു.

സ്വർണക്കടത്ത് നടക്കുകയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പ്രതിചേർക്കപ്പെടുകയും ബന്ധപ്പെട്ട വകുപ്പുകളിൽ തീപിടിത്തമുണ്ടായി രേഖകൾ നശിക്കുന്നതുമെല്ലാം നമ്മൾ കണ്ടെതാണെന്നും സാമാന്യബുദ്ധി വച്ച് പരിശോധിച്ചാൽ പോലും മുഖ്യമന്ത്രിയുടെ പങ്ക് ആർക്കും മനസിലാകും എന്നും വി. മുരളീധരൻ പറഞ്ഞു.

അന്വേഷണ ഏജൻസികൾക്ക് സമയപരിധി ആരും വക്കേണ്ടെന്നും  നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്ന കാലം ഒരു വിട്ടുവീഴ്ചയും ഇത്തരം കേസുകളിൽ ഉണ്ടാവില്ലെന്നും വി. മുരളീധരൻ പറഞ്ഞു. സ്വപ്ന സുരേഷിനെ ബി.ജെ.പി. നിയന്ത്രിക്കുന്നുവെന്നത് കുപ്രചാരണമെന്നും ബിജെപിക്ക് സ്വപ്ന അന്നും ഇന്നും കേസിലെ പ്രതി മാത്രമെന്നും കേന്ദ്രവിദേശകാര്യസഹമന്ത്രി പറഞ്ഞു.

കേരളത്തിൽ സിൽവർലൈൻ പദ്ധതി നടപ്പാകാൻ പോകുന്നില്ലെന്നും അതിവേഗട്രെയിനുകൾക്കുള്ള കേന്ദ്രപദ്ധതികൾ നടപ്പിലാക്കുമെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിൽ പറഞ്ഞു. സംസ്ഥാനത്ത് കണ്ട ചെറുപ്പക്കാരുടെ പ്രതിഷേധങ്ങൾ അഗ്നിപഥിനെതിരായി ചിത്രീകരിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.
Published by:user_57
First published: