നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിഎഎ വിരുദ്ധ പ്ലക്കാർഡുമായി ഒട്ടകപ്പുറത്തേറി വരൻ വിവാഹ വേദിയിൽ

  സിഎഎ വിരുദ്ധ പ്ലക്കാർഡുമായി ഒട്ടകപ്പുറത്തേറി വരൻ വിവാഹ വേദിയിൽ

  വധുവിന് മഹറിനൊപ്പം ഒരു ഭരണഘടനയും കൂടി നൽകിയെന്നും ഖാജ

  CAA Protest

  CAA Protest

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പൗരത്വ നിയമ ഭേഗദതിക്കെതിരായ പ്രതിഷേധം വിവാഹ വേദിയിലുമെത്തിച്ച് നവവരൻ. തിരുവനന്തപുരം ബാലരാമപുരം വഴിക്കടവിലെ ഒരു വിവാഹ മണ്ഡപമാണ് വ്യത്യസ്ത പ്രതിഷേധത്തിന് വേദിയായത്. ഇവിടെ ഒരു പ്രാദേശിക വ്യവസായി ആയ ഖാജ ഹുസൈനാണ് വിവാഹ ദിനം പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത്.

   Also Read-സ്വന്തം പാർട്ടിയുടെ നാണംകെട്ട തോൽവിയിൽ ശ്രദ്ധിക്കാതെ AAPയുടെ വിജയം ആഘോഷിക്കുന്ന കോൺഗ്രസിനെ ചോദ്യം ചെയ്ത് മഹിളാ കോൺഗ്രസ്

   ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം. ഒട്ടകപ്പുറത്തേറിയാണ് ഖാജ വിവാഹവേദിയിലെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ വലിയ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ ഖാജയുടെ കയ്യിൽ പൗരത്വ നിയമ ഭേദഗതിയെ എതിർത്തു കൊണ്ടുള്ള പ്ലക്കാർഡുകളുമുണ്ടായിരുന്നു.

   Also Read-രത്തൻ ടാറ്റയെ 'ഛോട്ടു' എന്ന് വിളിച്ച് പെണ്‍കുട്ടി; വിമർശനം ശക്തമായതോടെ നേരിട്ട് ഇടപെട്ട് വ്യവസായ പ്രമുഖൻ

   നിയമത്തിനെതിരായ തന്റെ പ്രതിഷേധം പ്രകടിപ്പിക്കാനാണ് ഈ മാർഗം സ്വീകരിച്ചതെന്നാണ് ഇയാൾ പറയുന്നത്. വധുവിന് മഹറിനൊപ്പം ഒരു ഭരണഘടനയും കൂടി നൽകിയെന്ന് പറഞ്ഞ ഖാജ സിഎഎ എതിർക്കപ്പെടേണ്ടത് തന്നെയാണെന്നും കൂട്ടിച്ചേർ‌ത്തു,
   Published by:Asha Sulfiker
   First published:
   )}