നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • BREAKING | ഡോളർ കടത്ത് കേസ്; യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

    BREAKING | ഡോളർ കടത്ത് കേസ്; യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

    ഡോളര്‍ കടത്തുകേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ

    സന്തോഷ് ഈപ്പൻ

    സന്തോഷ് ഈപ്പൻ

    • Share this:
      കൊച്ചി: ഡോളര്‍ കടത്തുകേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കസ്റ്റംസ് സംഘമാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വിദേശത്തേക്ക് കടത്താന്‍ ഡോളര്‍ സംഘടിപ്പിച്ചതില്‍ സന്തോഷ് ഈപ്പനും പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വടക്കഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത യൂണിടാകിന്‍റെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഡോളര്‍ കടത്തുകേസില്‍ അഞ്ചാം പ്രതിയാണ്.

      ലൈഫ് മിഷന്‍ കരാർ ലഭിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റു പ്രതികൾക്ക് വൻ തുക കമ്മീഷൻ നൽകിയിരുന്നു.  ഈ തുക സന്തോഷ് ഈപ്പൻ ഡോളര്‍ ആക്കി മാറ്റിയാണ് കൈമാറിയതെന്നാണ് കസ്റ്റംസ് കണ്ടെൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.

      Also Read ഡോളർ കടത്ത് കേസ്; സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് ലഫീർ മുഹമ്മദിൻ്റെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

      കേസിലെ മറ്റു പ്രതികള്‍ സ്വപ്‌ന, സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കര്‍ ഈ കേസിലെ നാലാം പ്രതിയാണ്.

      Also Read സംസ്ഥാനത്തെ കള്ളപ്പണ ഇടപാടും ഡോളർ കടത്തും തമ്മിൽ ബന്ധം; സ്വർണക്കടത്തിന് ഇറക്കിയ പണത്തിൽ കമ്മീഷൻ തുകയും

      നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷന്‍ ഇടപാടായി നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനും നല്‍കിയതായാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നത്. കൂടുതല്‍ പ്രമുഖര്‍ ഈ കേസില്‍ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നല്‍കുന്നുണ്ട്.

      സംസ്ഥാനത്തെ കള്ളപ്പണ, കമ്മിഷൻ ഇടപാടുകളും ഡോളർ കടത്തും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ കസ്റ്റംസ്. സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ മൊഴികളെ തുടർന്നാണ് കസ്റ്റംസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചില  പ്രമുഖർക്ക് കമ്മീഷനായി ലഭിച്ച കോടിക്കണക്കിന് രൂപയാണ് സ്വർണക്കടത്തിന് വേണ്ടി ഇറക്കിയതെന്നാണ് കസ്റ്റംസിന്റെ നിഗമം. ഇതാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സംശയ നിഴലിലായ ഉന്നത പദവിയിലിരിക്കുന്ന നേതാവ് പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷ ദുരുപയോഗം ചെയ്തെന്നും കസ്റ്റസ് കരുതുന്നു.

      സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്ത ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും കള്ളപ്പണ, വിദേശ ബന്ധങ്ങളെപ്പറ്റി മൊഴി നൽകിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും വൻതോതിൽ കമ്മിഷൻ തുക ചിലർക്കു ലഭിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

      യുഎഇ കോൺസുലേറ്റിലെ ചില മുൻ ഉദ്യോഗസ്ഥർ, കോൺസുലേറ്റിന്റെ അതിഥികളായെത്തിയ ചില വിദേശികൾ, വിദേശികൾ സന്ദർശിച്ച ചില പ്രമുഖ വ്യക്തികൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദീഖ് എന്നിവരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന.
      Published by:Aneesh Anirudhan
      First published:
      )}