ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോ മന്ത്രിമാരുമായോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന്. ഹൈകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സന്തോഷ് ഈപ്പന്. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരട്ടേ എന്ന കോടതി വിധി മാനിക്കുന്നു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും സന്തോഷ് ഈപ്പന് പറഞ്ഞു.
ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും സന്തോഷ് ഈപ്പന് അറിയിച്ചു. കരാര്‍ വച്ചതിന് ശേഷവും പണം കൈമാറിയ ശേഷവുമാണ് ശിവശങ്കറിനെ കണ്ടതെന്നും സന്തോഷ് ഈപ്പന് പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ സിബിഐ അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി വിധി. സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും യുണിടാക് ഉടമയും സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളികൊണ്ടാണ് ഹൈകോടതി വിധി. ഉത്തരവില്‍ ഉദ്യോഗസ്ഥരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ പരാമര്‍ശമില്ല. ഉദ്യോഗസ്ഥ തലത്തില്‍ ഇടനിലക്കാരെ കൂട്ടുപിടിച്ച് അഴിമതി നടത്തിയോയെന്ന് സംശയിക്കാമെന്ന് കോടതി പറഞ്ഞു.
നയപരമായ തീരുമാനമെടുത്തതു കൊണ്ട് മുഖ്യമന്ത്രിയ്ക്കോ മന്ത്രിസഭയ്ക്കോ ലൈഫ് മിഷന് ഇടപാടില്‍ നിയമപരമായ ബാധ്യത ഇല്ലെന്നും കോടതി വിധിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.