• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Governor| ചാൻസലറുടെ അധികാരം വെട്ടിക്കുറക്കാനുള്ള നിയമഭേദഗതി ബിൽ ബുധനാഴ്ച സഭയിൽ

Kerala Governor| ചാൻസലറുടെ അധികാരം വെട്ടിക്കുറക്കാനുള്ള നിയമഭേദഗതി ബിൽ ബുധനാഴ്ച സഭയിൽ

ഗവർണറുമായി സന്ധിയില്ലെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാന സർക്കാർ. കണ്ണൂർ സർവകലാശാലയിലെ നിയമനം മുൻനിർത്തിയുള്ള ​ഗവർണറുടെ നീക്കങ്ങൾക്ക് ചാൻസലർ എന്ന നിലയിലുള്ള അധികാരം വെട്ടിക്കുറച്ചാകും സർക്കാരിന്റെ മറുപടി

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേ​ഗദതി ബിൽ ബുധനാഴ്ച നിയമസഭയിൽ. ഇന്നു ചേർന്ന കാര്യോപദേശക സമിതി യോ​ഗത്തിലാണ് തീരുമാനം. വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി അം​ഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തും. വിസിമാരുടെ പ്രായപരിധി അറുപതിൽ നിന്ന് 65 ആയി ഉയർത്താനും കരട് ബിൽ ശുപാർശ ചെയ്യുന്നു. ലോകായുക്ത ഭേദ​ഗതി ബില്ലും 24ന് സഭയിൽ അവതരിപ്പിക്കും.

    Also Read- കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘർഷം: ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്, സംഘാടകർക്കെതിരേയും കേസ്

    ഗവർണറുമായി സന്ധിയില്ലെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാന സർക്കാർ. കണ്ണൂർ സർവകലാശാലയിലെ നിയമനം മുൻനിർത്തിയുള്ള ​ഗവർണറുടെ നീക്കങ്ങൾക്ക് ചാൻസലർ എന്ന നിലയിലുള്ള അധികാരം വെട്ടിക്കുറച്ചാകും സർക്കാരിന്റെ മറുപടി. വി സിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ മൂന്നിനും പകരം അം​ഗങ്ങൾ അഞ്ചാകും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും സെർച്ച് കമ്മിറ്റിയുടെ കൺവീനർ. ​ഗവർണറുടെ പ്രതിനിധി, സർക്കാർ പ്രതിനിധി, യുജിസി പ്രതിനിധി, സിൻഡിക്കേറ്റ് പ്രതിനിധി ഇവരാകും മറ്റ് അം​ഗങ്ങൾ.

    Also Read- മട്ടന്നൂർ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: UDF സീറ്റ് ഇരട്ടിയാക്കി; LDF 7 വാർഡ് കുറഞ്ഞു; BJPക്ക് ടൗൺ വാർഡ് നഷ്ടമായത് 12 വോട്ടിന്

    സെർച്ച് കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ മൂന്നു പേരടങ്ങുന്ന പാനൽ ചാൻസലർക്ക് സമർപ്പിക്കണം. ഈ പാനലിൽ നിന്ന് ഭൂരിപക്ഷം അം​ഗങ്ങൾ നിർദേശിക്കുന്നയാളെ വേണം ​ഗവർണർ വിസിയായി തെരഞ്ഞെടുക്കേണ്ടത്. സർക്കാരിന് ഭൂരിപക്ഷമുള്ള സമതി ആയതുകൊണ്ടുതന്നെ സർക്കാരിന് താത്പര്യമുള്ളയാൾ സർവകലാശാലകളുടെ തലപ്പത്തെത്തും. ​വിസി തെരഞ്ഞെടുപ്പിൽ ​ഗവർണറുടെ നിയന്ത്രണം ഇതോടെ ഇല്ലാതാകും. സർക്കാരും ​ഗവർണറുമായുള്ള ഇപ്പോഴത്തെ ഏറ്റുമുട്ടലിന്റെ മൂലകാരണവും ഈ നിർദിഷ്ട ബില്ലാണ്. ബില്ലിനെ സഭയിൽ എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

    ലോകായുക്ത ബില്ലിൽ സിപിഐ നിലപാടെന്ത്?

    വിവാദമായ ലോകായുക്ത നിയമഭേദ​ഗതിയും ബുധനാഴ്ച സഭയിലെത്തും. സിപിഐയുടെ നിർദേശം കൂടി ഔദ്യോ​ഗിക ഭേദ​ഗതിയായി കൊണ്ടുവന്നാകും ബിൽ പാസാക്കുക. ഇവയുൾപ്പെടെ 12 ബില്ലുകളാണ് സഭയിൽ നാളെയും മറ്റന്നാളുമായി അവതരിപ്പിക്കുക. 29 മുതൽ ഒന്നു വരെ ബില്ലുകളിൽ ചർച്ചയുണ്ടാകും. എന്നാൽ വിശദ ചർച്ചയ്ക്കു സമയം നൽകാതെ ബില്ലുകൾ പാസാക്കി പോകുന്നതിനെ പ്രതിപക്ഷം എതിർക്കും. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നതിനാൽ 25,26 തീയതികളിൽ സഭ ചേരില്ല. സെപ്തംബർ രണ്ടിലെ സമ്മേളനവും ഒഴിവാക്കി ഒന്നാം തീയതി സഭ അനിശ്ചിതകാലത്തേക്ക് പിരിയും.
    Published by:Rajesh V
    First published: