തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകളും അധ്യാപകന്റെ സീലും കണ്ടെത്തി. കോളജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. റോൾ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്.
യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സർവകലാശാല പരീക്ഷക്കുള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്. വര്‍ഷങ്ങളായി കോളജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയിൽ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. യൂണിവേഴ്‍സിറ്റി കോളജിലെ കത്തിക്കുത്തിന്റെ പശ്ചാത്തലത്തിലാണ് യൂണിയൻ മുറി ഒഴിപ്പിക്കാനും ക്ലാസ് മുറിയാക്കാനും തീരുമാനിച്ചത്.
വധശ്രമക്കേസിൽ അറസ്റ്റിലായ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലും സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെടുത്തിരുന്നു. പരീക്ഷാ നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് സർവകലാശാല കണ്ടെത്തിയതിന് പിന്നാലെയാണ് കോളജിനകത്തെ യൂണിയൻ ഓഫീസ് മുറിയിൽ നിന്നും റോൾ നമ്പര്‍ ഇട്ടതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകൾ ലഭിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.