തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുടെ കുത്തേറ്റ അഖിലിനെ വേദിയിലേക്ക് ക്ഷണിച്ചിരുത്തി യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ ഓണാഘോഷം. കുത്തേറ്റ് ചികിത്സയിലായിരുന്ന അഖില്‍ ഇന്നാണ് കോളജിലെത്തിയത്. ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അണിനിരന്ന ഘോഷയാത്രയില്‍ അഖിലും പങ്കെടുത്തു.
ചികിത്സയ്ക്കുശേഷം കോളജിലേക്ക് മടങ്ങിയെത്തിയ അഖിലിനുള്ള വരവേല്പ്പായി മാറി യൂണിവേഴ്സിറ്റി കോളജിലെ ഓണാഘോഷം. കേരളീയ വേഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഘോഷയാത്രയില്‍ അണിനിരന്നപ്പോള്‍ കാറില്‍ അഖിലും ഒപ്പം ചേര്‍ന്നു. ആഘോഷങ്ങള്‍ വീക്ഷിക്കാന്‍ സദസിലെ മുന്‍ സീറ്റിലിരുന്ന അഖിലിനെ വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തിയായിരുന്നു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം. അത്തപ്പൂക്കളത്തിനും അലങ്കാരങ്ങള്‍ക്കുമൊപ്പം കാമ്പസില്‍ ഉടനീളം എസ്എഫ്ഐയുടെ കൊടികളും തോരണങ്ങളും കെട്ടിയായിരുന്നു ആഘോഷം.
Also Read
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന പൊലീസുകാരൻ കീഴടങ്ങി First published: September 02, 2019, 16:22 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.