നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യ ശ്രമം; സ്വതന്ത്ര അന്വേഷണ കമ്മീഷന് മുന്നിൽ പെൺകുട്ടി മൊഴി നൽകി

  യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യ ശ്രമം; സ്വതന്ത്ര അന്വേഷണ കമ്മീഷന് മുന്നിൽ പെൺകുട്ടി മൊഴി നൽകി

  എസ് എഫ് ഐ യുടെ യൂണിവേഴ്സിറ്റി കോളെജിലെ പ്രവർത്തനം ഫാസിസ്റ്റ് ശൈലിയിലാണെന്ന് കമ്മീഷന് മുന്നിൽ മൊഴി നൽകാനെത്തിയ വിഎം സുധീരനും വിമർശിച്ചു.

  tvm university

  tvm university

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പഠനാന്തരീക്ഷമില്ലെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയുടെ മൊഴി. സ്വതന്ത്ര അന്വേഷണ കമ്മീഷന് മുമ്പാകെയാണ് പെൺകുട്ടി മൊഴി നൽകിയത്.

   എസ് എഫ് ഐ യുടെ യൂണിവേഴ്സിറ്റി കോളെജിലെ പ്രവർത്തനം ഫാസിസ്റ്റ് ശൈലിയിലാണെന്ന് കമ്മീഷന് മുന്നിൽ മൊഴി നൽകാനെത്തിയ വിഎം സുധീരനും വിമർശിച്ചു. സ്വതന്ത്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി സർവകലാശാലയ്ക്കും സർക്കാരിനും ഹൈക്കോടതിക്കും കൈമാറും.

   also read: 'നീങ്ക സൊല്ലുങ്കോ സാർ, നീയേ സൊല്ല്'; ടീസർ വരുന്നതിനും മുൻപേ ജയറാം-വിജയ് സേതുപതി വീഡിയോ

   മെയ് മൂന്നിനാണ് ബിഎസ് സി ഒന്നാം വർഷ വിദ്യാർഥിനി കൈഞരമ്പ് മുറിച്ച് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരീക്ഷ സമയത്ത് വിദ്യാർഥി യൂണിയന്‍ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്ന് പുറത്തിറക്കി പരിപാടികളിൽ പങ്കെടുപ്പിച്ചുവെന്നും ക്ലാസുകൾ കൃത്യമായി നടക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ആത്മഹത്യ ശ്രമം.

   ആത്മഹത്യ ശ്രമത്തിൽ ആർക്കെതിരെയും പരാതി ഇല്ലെന്ന് പെൺകുട്ടി നേരത്തെ മൊഴിനൽകിയിരുന്നു. ക്ലാസ് നഷ്ടപ്പെടുന്നതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പെൺകുട്ടി പറഞ്ഞത്.

   First published:
   )}