HOME » NEWS » Kerala » UNIVERSITY COLLEGE TOPS IN NIRF RANKINGS

University College No.1 വിവാദങ്ങൾക്ക് ഇടവേള; NIRF റാങ്കിങ്ങ് കേളത്തിൽ ഒന്നാമത് യൂണിവേഴ്സിറ്റി കോളജ്

ഓവറോൾ വിഭാഗത്തിൽ കേരള സർവകലാശാല 42, എംജി 49, സ്ഥാനത്തെത്തി. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ച്‌ (ഐസർ) 80, കുസാറ്റ്‌ 89 സ്ഥാനങ്ങളിലാണ്.

News18 Malayalam | news18-malayalam
Updated: June 12, 2020, 3:10 PM IST
University College No.1 വിവാദങ്ങൾക്ക് ഇടവേള;  NIRF റാങ്കിങ്ങ് കേളത്തിൽ ഒന്നാമത്  യൂണിവേഴ്സിറ്റി കോളജ്
News18 Malayalam
  • Share this:
തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ എൻഐആർഎഫ‌് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്ക്‌) സർവകലാശാലാ വിഭാഗത്തിൽ കേരള സർവകലാശാലയ്ക്ക്‌ 23-ാം റാങ്ക്‌. എംജി സർവകലാശാല 49, കലിക്കറ്റ്‌ 76 എന്നീ സ്ഥാനങ്ങൾ നേടി. 23-ാം റാങ്കോടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ സംസ്ഥാനത്ത്‌ ഒന്നാമതെത്തി. കഴിഞ്ഞ വർഷവും ഇതേ സ്ഥാനത്തായിരുന്നു.

ഓവറോൾ വിഭാഗത്തിൽ കേരള സർവകലാശാല 42, എംജി 49, സ്ഥാനത്തെത്തി. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ച്‌ (ഐസർ) 80, കുസാറ്റ്‌ 89 സ്ഥാനങ്ങളിലാണ്.

TRENDING:പി.കെ. കുഞ്ഞനന്തന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം നേതാക്കൾ[NEWS]അസ്വസ്ഥതകളുണ്ട്, ഞാൻ ദേഷ്യപ്പെട്ടാൽ പോലും ഒന്നും തോന്നരുത്, ക്ഷമിച്ചേക്കണം; ആടുജീവിതത്തിനായി പൃഥ്വിരാജ് താണ്ടിയ കടമ്പകളെ പറ്റി ബ്ലെസി [PHOTOS]‍‍മേക്കപ്പ് ഇഷ്‌ടമല്ല എന്ന അഭിപ്രായം വ്യക്തി ജീവിതത്തിന്റെ ഭാഗം മാത്രം; മേക്കപ്പ് വിവാദങ്ങളോട് നിമിഷ സജയൻ [NEWS]
എൻജിനിയറിങ്‌ വിഭാഗത്തിൽ കോഴിക്കോട്‌ എൻഐടി 23-ാം റാങ്ക്‌ നേടി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പെയ്‌സ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി തിരുവനന്തപുരം 33, തിരുവനന്തപുരം ഗവ. എൻജിനിയറിങ്‌ കോളേജ്‌ (സിഇടി) 85 സ്ഥാനവും നേടി.

കോളേജുകളിൽ എറണാകുളം രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യൽ സയൻസ്‌ 28, തിരുവനന്തപുരം ഗവ. വിമൻസ്‌ കോളേജ്‌ 40, എറണാകുളം സെന്റ്‌ തെരേസാസ്‌- 47, എറണാകുളം സേക്രഡ്‌ ഹാർട്ട്‌–- 55, ആലപ്പുഴ ബിഷപ്‌ മൂർ–- 76, ചങ്ങനാശേരി എസ്‌ബി– -79, കോട്ടയം ബികെസി–- 80, എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌–- 97 എന്നിങ്ങനെയാണ് റാങ്ക്.
Published by: Aneesh Anirudhan
First published: June 12, 2020, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories