തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വൈകിട്ട് ആറരയ്ക്ക് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങിയത്. കുറ്റക്കാരായ എസ്എഫ്‌ഐ നേതാക്കളെ ഡീബാര്‍ ചെയ്യണമെന്നും പി എസ് സിയുടെ സുതാര്യത ഉറപ്പു വരുത്തണമെന്നും കെഎസ് യു ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഒന്നാം പ്രതി ശിവരഞ്ജിത്ത് കോളജിൽ സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയത് വ്യാജ രേഖ ചമച്ചാണോ എന്ന് അന്വേഷിക്കണമെന്ന് എംഎസ്എഫും ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.