• HOME
  • »
  • NEWS
  • »
  • kerala
  • »
  • Question Paper | 'അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും നിറഞ്ഞ സർവകലാശാലാ ചോദ്യങ്ങൾ': ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ടതെന്ന് വിമർശനം

Question Paper | 'അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും നിറഞ്ഞ സർവകലാശാലാ ചോദ്യങ്ങൾ': ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ടതെന്ന് വിമർശനം

'അക്കാദമികമായി, ഇത്രമേൽ അസംബന്ധം നിറഞ്ഞ ഒരു ചോദ്യാവലി തയ്യാറാക്കി പരീക്ഷ നടത്തിയിട്ട് അത് ചോദ്യം ചെയ്യാൻ തയ്യാറാകാത്ത അധ്യാപകരും വിദ്യാർഥികളുമാണ് കേരളത്തിലുള്ളത്'

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ട സർവകലാശാല ചോദ്യാവലിയിലാണ് നിറയെ അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും ഉള്ളതെന്ന് വിമർശനം. 'പ്രൊഫസർ, 2 ലക്ഷം , അസോ. പ്രൊഫ. ഒന്നര ലക്ഷം, അസി. പ്രൊഫ. ഒരു ലക്ഷം എന്ന നിരക്കിൽ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ട ചോദ്യങ്ങളിലെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ മലയാളം പ്രൊഫസർ ഷാജി ജേക്കബ് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിൽ ചോദ്യപേപ്പർ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. മലയാളം ബി.എ. വിദ്യാർഥികൾക്ക് ചോദ്യം ആവർത്തിച്ചതിന്‍റെ പേരിൽ റദ്ദാക്കപ്പെട്ട പരീക്ഷകളെക്കാൾ കൊടിയ ദുരന്തമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അക്കാദമികമായി, ഇത്രമേൽ അസംബന്ധം നിറഞ്ഞ ഒരു ചോദ്യാവലി തയ്യാറാക്കി പരീക്ഷ നടത്തിയിട്ട് അത് ചോദ്യം ചെയ്യാൻ തയ്യാറാകാത്ത അധ്യാപകരും വിദ്യാർഥികളുമാണ് കേരളത്തിലുള്ളതെന്നും പ്രൊഫസർ ഷാജി ജേക്കബ് പറയുന്നു.

    പ്രൊഫ. ഷാജി ജേക്കബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    പ്രൊഫസർ, 2 ലക്ഷം , അസോ. പ്രൊഫ. . ഒന്നര ലക്ഷം, അസി. പ്രൊഫ. ഒരു ലക്ഷം എന്ന നിരക്കിൽ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ട ചോദ്യങ്ങളാണ്. മലയാളം ബി.എ. വിദ്യാർഥികൾക്ക് . ചോദ്യം ആവർത്തിച്ചതിൻ്റെ പേരിൽ റദ്ദാക്കപ്പെട്ട പരീക്ഷകളെക്കാൾ കൊടിയ ദുരന്തമാണിത്. അക്ഷരത്തെറ്റുകൾ, വ്യാകരണപിഴവുകൾ ഒക്കെ വിട്. അത് മലയാളം മാഷന്മാർക്ക് ഒരു ഭൂഷണമാണ് . താൽപ്പര്യമുള്ളവർ ചോദ്യങ്ങൾ ഒന്ന് വായിച്ചു നോക്കണം. ആദ്യന്തം പ്രശ്നഭരിതമാണ് സാധനം. അവിശ്വസനീയമാം വിധം നിലവാരം കെട്ടത് .

    അക്കാദമികമായി, ഇത്രമേൽ അസംബന്ധം നിറഞ്ഞ ഒരു ചോദ്യാവലി തയ്യാറാക്കി പരീക്ഷ നടത്തിയിട്ട് അത് ചോദ്യം ചെയ്യാൻ തയ്യാറാകാത്ത അധ്യാപകരും വിദ്യാർഥികളുമാണ് കേരളത്തിലുള്ളത് എന്നത് ആശങ്കയുണർത്തുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം അക്കാദമികനിലവാരത്തിൻ്റെ നെല്ലിപ്പടി കണ്ടുതുടങ്ങിയിരിക്കുന്നു എന്നതിൻ്റെ ഒരു ഉദാഹരണം മാത്രമല്ല ഇത്. കേരളത്തിലെ അക്കാദമികമണ്ഡലം എത്തിപ്പെട്ടു കഴിഞ്ഞ നിരുത്തരവാദപരമായ സാമൂഹികതയുടെയും വിമർശനാത്മകത നഷ്ടമായ വൈജ്ഞാനികതയുടെയും ഒന്നാന്തരം തെളിവ് കൂടിയാണ്. സർവകലാശാല കളിലെ അക്കാദമിക , ഭരണ സമിതികൾ ഒന്നടങ്കം അടിമ സംഘങ്ങൾക്കു തീറെഴുതിക്കൊടുത്ത രാഷ്ട്രീയ നേതൃത്വമാണ് പ്രതിസ്ഥാനത്ത്. വെറുതെയാണോ പ്ലസ് ടു കഴിഞ്ഞാൽ മലയാളികൾ കേരളത്തിനു വെളിയിലേക്ക് ജീവനും കൊണ്ട് പായുന്നത്. ! ഒരു സംശയവും വേണ്ട , നമ്മുടെ പൊതു കലാലയങ്ങൾ പകുതിയും ഒരു പതിറ്റാണ്ടിനുള്ളിൽ അടച്ചു പൂട്ടേണ്ടി വരും.കേരളം ഒന്നാമത് !


    സൈക്കോളജി മാത്രമല്ല ബോട്ടണിയിലും മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വീണ്ടും വിവാദത്തില്‍

    കണ്ണൂർ സർവകലാശാല (Kannur University ) ബിരുദ പരീക്ഷയിൽ ചോദ്യ പേപ്പർ ആവർത്തനം വീണ്ടും കണ്ടെത്തി. ഏപ്രിൽ 21 ന് നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി (Botany) പരീക്ഷയുടെ ചോദ്യ പേപ്പറും മുന്‍ വര്‍ഷത്തെ ചോദ്യങ്ങളുടെ  ആവർത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആൾഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. 2020 ൽ നടത്തിയ പരീക്ഷയുടെ  95 ശതമാനം ചോദ്യങ്ങളും ഈ വർഷവും ചോദിച്ചിട്ടുണ്ട്.

    കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മൂന്നാം സെമസ്റ്റര്‍ സൈക്കോളജിയുടെ രണ്ട് പരീക്ഷകളിലും സമാനമായ വീഴ്ച കണ്ടെത്തിയിരുന്നു. 2020ലെ ചോദ്യപേപ്പറിന്‍റെ ആവര്‍ത്തനമാണ് സൈക്കോളജി പരീക്ഷയിലും ഉണ്ടായത്. സംഭവത്തിലെ വീഴ്ച സമ്മതിച്ച സർവ്വകലാശാല വൈസ് ചാൻസിലർ, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബോട്ടണി പരീക്ഷയിലും വീഴ്ച സംഭവിച്ചതായി പരാതി ഉയരുന്നത്.

    Also Read- മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു; കണ്ണൂര്‍ സര്‍വകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

    ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവത്തിലെ വീഴ്ചയെ സംബന്ധിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം  ഇതിനോടകം ഉയർന്നിട്ടുണ്ട്.
    Published by:Anuraj GR
    First published: