• HOME
  • »
  • NEWS
  • »
  • kerala
  • »
  • Calicut University | ലൈംഗീക പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കി

Calicut University | ലൈംഗീക പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കി

നേരിട്ടും ഫോണിലും വാട്സ്ആപ്പ് മുഖേനെയും ലൈംഗീക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാല

കാലിക്കറ്റ് സര്‍വ്വകലാശാല

  • Share this:
    കോഴിക്കോട്: ഗവേഷണ വിദ്യാര്‍ത്ഥി നല്‍കിയ ലൈംഗീക ചൂഷണ പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ (Calicut University) അധ്യാപകനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന ഡോ. കെ ഹാരിസിനെയാണ് സര്‍വ്വീസില്‍ നിന്ന് നീക്കിയത്. ബുധനാഴ്ച ചേര്‍ന്ന സിന്റിക്കേറ്റിന്റേതാണ് തീരുമാനം.

    2021 ജൂലൈയിലാണ് ഹാരിസ് കെ കാടാമ്പുഴക്കെതിരെ ലൈംഗീക ചൂഷണ പരാതിയുമായി ഗവേഷണ വിദ്യാര്‍ത്ഥി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വ്വകലാശാല സസ്‌പെന്റ് ചെയ്തിരുന്നു.

    2020 ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങളാണ് അധ്യാപകനെതിരെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ ആധാരം. നേരിട്ടും ഫോണിലും വാട്സ്ആപ്പ് മുഖേനെയും ലൈംഗീക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴായി എതിരഭപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നു. തുടര്‍ന്നാണ് പരാതിയുമായി വിദ്യാര്‍ത്ഥിനി മുന്നോട്ടുവന്നത്.

    Also read: Kerala University | യോഗ്യതയില്ലാതെ നിയമനം; മലയാള മഹാനിഘണ്ടു മേധാവി ഡോ.പൂര്‍‌ണിമ മോഹന്‍ രാജിവെച്ചു

    ഇതിന് ശേഷം അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി. പിന്നാലെ തേഞ്ഞിപ്പലം പോലീസ് ഡോ. ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്‌പെന്‍ഷന് ശേഷം സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തില്‍ ഗൗരവതരമായ കുറ്റകൃത്യമാണ് ഡോ. ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ചേര്‍ന്ന സിന്റിക്കറ്റ് യോഗം അധ്യാപകനെ സര്‍വ്വീസല്‍ നിന്ന് പരിച്ചുവിട്ട് കൊണ്ട് തീരുമാനമെടുത്തത്.

    Also read: Kerala police | സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കേരള പോലീസില്‍ പുതിയ വിഭാഗം; 233 പുതിയ തസ്കികകള്‍ സൃഷ്ടിക്കും

    2021 ജനുവരിയിലാണ് ഡോ. ഹാരിസ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിതനായത്. നിയമനം കിട്ടി ആറു മാസത്തിന് ശേഷമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. അധ്യാപകനിപ്പോള്‍ ജാമ്യത്തിലാണ്.
    Published by:Sarath Mohanan
    First published: