• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

MBBSപരീക്ഷയ്ക്ക് കൂട്ടകോപ്പിയടി; പരീക്ഷാഹാളിൽ വാച്ചും കുപ്പിവെള്ളവും നിരോധിച്ച് ആരോഗ്യ സർവകലാശാല

ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം എസ്.യു.ടി., കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളജിലുമാണ് കൂട്ട കോപ്പിയടി നടന്നെന്ന് പരാതി ഉയർന്നത്.

news18-malayalam
Updated: October 6, 2019, 11:40 AM IST
MBBSപരീക്ഷയ്ക്ക് കൂട്ടകോപ്പിയടി; പരീക്ഷാഹാളിൽ വാച്ചും കുപ്പിവെള്ളവും നിരോധിച്ച് ആരോഗ്യ സർവകലാശാല
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: പരീക്ഷാഹാളിൽ വാച്ചും കുപ്പിവെള്ളവും നിരോധിക്കാൻ ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം. എം ബി ബി എസ് പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി തെളിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷാ ഹാളിൽ ക്ലോക്ക് വെക്കാനും നിർദേശം നൽകി.

also read:കൂടത്തായി കൂട്ടക്കൊലയിൽ അന്വേഷണം വ്യാപിപ്പിക്കുന്നു; 11 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളജിൽ കോപ്പിയടി നടന്നെന്ന് ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം എസ്.യു.ടി., കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളജിലുമാണ് കൂട്ട കോപ്പിയടി നടന്നെന്ന് പരാതി ഉയർന്നത്. ഒരു വിഭാഗം വിദ്യാർത്ഥികൾ തന്നെയാണ് പരാതി ഉന്നയിച്ചത്.

പരീക്ഷാ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രഥമ ദൃഷ്ട്യാ കോപ്പിയടി നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ആരോഗ്യ സർവകലാശാല കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി പരീക്ഷാഹാളിൽ കുപ്പിവെള്ളവും വാച്ചും അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിൽ സമയമറിയാൻ ക്ലോക്ക് സ്ഥാപിക്കും. ബോൾ പോയിൻറ് പേന കൊണ്ട് മാത്രമേ പരീക്ഷ എഴുതാൻ ആവൂ. മാല, വള തുടങ്ങിയ ആഭരണങ്ങൾക്കും പരീക്ഷാഹാളിൽ നിയന്ത്രണമുണ്ടാകും.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന എം ബി ബി എസ് അവസാന വർഷ പാർട്ട് വൺ പരീക്ഷയിലായിരുന്നു കോപ്പിയടി നടന്നത്. ആരോഗ്യ സർവകലാശാല കർശന നിലപാടെടുത്തതോടെ
കോപ്പിയടിച്ച ആറു വിദ്യാർത്ഥികളുടെ പേരുവിരങ്ങൾ കോളജുകൾ സർവകലാശാലയ്ക്ക് കൈമാറിയിരുന്നു.

Loading...

മൂല്യനിർണയത്തിനായി ഉത്തരക്കടലാസ് സർവകലാശാലയ്ക്ക് അയയ്ക്കുമ്പോൾ പരീക്ഷാഹാളിലെ സി.സി ടിവി ദൃശ്യവും സി.ഡിയിലാക്കി മുദ്രവച്ച് നൽകണമെന്നാണ് സർവകലാശാല ചട്ടം. എന്നാൽ ഇത് കൃത്യമായി പരിശോധിക്കാറില്ല.

പരീക്ഷാ കൺട്രോളർ ഉൾപ്പെടുന്ന അഞ്ചംഗ സമിതിയെ കോപ്പിയടി പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറും.
First published: October 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...