Breaking: കേരള സർവകലാശാല മാർക്ക് തിരിമറി: കമ്പ്യൂട്ടർ സെൽ ഡയറക്ടർക്ക് സസ്പെൻഷൻ

കമ്പ്യൂട്ടർ സെൽ ഡയറക്ടർ ഡോ.വിനോദ് ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്

News18 Malayalam | news18-malayalam
Updated: November 22, 2019, 6:01 PM IST
Breaking: കേരള സർവകലാശാല മാർക്ക് തിരിമറി: കമ്പ്യൂട്ടർ സെൽ ഡയറക്ടർക്ക് സസ്പെൻഷൻ
News18
  • Share this:
തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരിമറിയുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ സെൽ ഡയറക്ടർ ഡോ.വിനോദ് ചന്ദ്രന് സസ്പെൻഷൻ. സോഫ്റ്റ് വെയറിലെ അപാകതയിൽ നടപടി എടുത്തില്ലെന്ന് കാട്ടിയാണ് നടപടി. സോഫ്റ്റ് വെയർ അപാകത സി-ഡാക്ക് പരിശോധിക്കും.

Also Read- മാർക്ക് തട്ടിപ്പ്; അവധി ദിനത്തിൽ കള്ളത്താക്കോലിട്ട് കമ്പ്യൂട്ടർ സെന്റർ തുറന്ന് ഡയറക്ടറും സംഘവും

മാർക്ക് ദാന വിവാദത്തില്‍ സോഫ്റ്റ്‌വെയറിനെ പഴിചാരി വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ബോധപൂർവം കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷൻ സോഫ്റ്റ്‌വെയറിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. ചില പരീക്ഷകളുടെ മോഡറേഷൻ മാർക്ക് കുറഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി.

2016 മുതൽ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷ എഴുതിയ ബിഎസ് സി കമ്പ്യൂട്ടർ സയൻസ്, ബിഎസ് സി കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്സുകളിലെ മാർക്കിലാണ് തിരിമറി നടത്തിയത്. പരീക്ഷക്ക് ശേഷം പാസ് ബോർഡ് നിശ്ചയിച്ച മോഡറേഷൻ മാർക്കിലും അധികം മാർക്ക് സർവ്വകലാശാലയുടെ സിസ്റ്റത്തിലെ സോഫ്റ്റ് വെയർ വഴി നൽകുകയായിരുന്നു. ഇതിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം പ്രാഥമിക അന്വേഷണം നടത്തുകയാണ്.
First published: November 22, 2019, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading