News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 1, 2020, 4:10 PM IST
കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജ്
കേരള സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനമാണ് കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്. കോളേജിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിലെ അപാകത പരിഹരിക്കണമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ 2018ൽ സർവകലാശാലക്ക് നിർദ്ദേശം
നൽകിയിരുന്നു.
എന്നാൽ സർവകലാശാലയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാതെ വന്നതോടെ എൻ.ആർ.ഐ. ക്വാട്ടയിലേക്കുള്ള അഡ്മിഷൻഎ ഐ.സി.ടി.ഇ. തടഞ്ഞു വച്ചു. പിന്നാലെ
കോളേജിലേക്കുള്ള 50 ശതമാനം അഡ്മിഷനും തടഞ്ഞു. ഇതോടെയാണ് കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്.
നിലവിൽ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന കോളേജിനോട് സർവകലാശാല കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും അധ്യാപകരും സർവകലാശാലാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. സർവകലാശാലയുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ്
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും
തീരുമാനം. 650 വിദ്യാർത്ഥികളും 65ഓളം വരുന്ന അധ്യാപക- അനധ്യാപക ജീവനക്കാരുമാണ് കോളേജിലുള്ളത്.
First published:
January 1, 2020, 4:10 PM IST