തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി കോളേജിന് നൽകിയത് തന്നെയാണെന്ന് സർവകലാശാല സ്ഥിരീകരിച്ചു.
പിടിച്ചെടുത്ത ഉത്തര കടലാസുകൾ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് നഷ്ടപ്പെട്ടതാണെന്നും പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.
അതേസമയം, ഉത്തരക്കടലാസ് വിവാദം സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്തെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സർവകലാശാല പരീക്ഷാവിഭാഗം അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് ഒറിജിനൽ ഉത്തരക്കടലാസുകൾ തന്നെയാണെന്ന് സർവകലാശാല സ്ഥിരീകരിച്ചിരിക്കുന്നത്.
പരീക്ഷ പേപ്പറുകൾ സർവകലാശാലയിൽ നിന്നും പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് സീരിയൽ നമ്പർ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന് ശേഷമാണ്. പിടിച്ചെടുത്ത ഉത്തരക്കടലാസിലെ നമ്പർ 320548 പരിശോധിച്ചപ്പോൾ 5/11/2015ൽ യൂണിവേഴ്സിറ്റി കോളേജ് കൈപ്പറ്റിയ പതിനഞ്ചു കെട്ടിൽ ഉൾപ്പെടുന്നതാണ് എന്നും 359467 എന്ന നമ്പറിൽ ഉള്ള പേപ്പർ 01/04/2016 കൈപ്പറ്റിയ ഇരുപത്തിയഞ്ചു കെട്ടിൽ ഉൾപ്പെടുന്നതാണ് എന്നും തെളിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: University college, University college murder attempt case, University college SFI