• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർവകലാശാല വിസിമാരോട് രാജിവെക്കാനുള്ള നിർദേശം; ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്: സിപിഎം

സർവകലാശാല വിസിമാരോട് രാജിവെക്കാനുള്ള നിർദേശം; ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്: സിപിഎം

വൈസ് ചാന്‍സലര്‍മാരെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്നതാണ്

  • Share this:
    തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ 9 വൈസ് ചാൻസിലർമാരോട് രാജിവെക്കാനുള്ള ഗവർണറുടെ നിർദേശത്തിനെതിരെ സിപിഎം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
    Also Read- 9 സർവകലാശാല വൈസ് ചാൻസലർമാർ 11.30 ന് മുമ്പ് രാജിവെക്കണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

    സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കനുസൃതമായാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചത്. ഇവരുടെ പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക്
    നീങ്ങിക്കൊണ്ടിരിക്കുകയാണ്. വൈസ് ചാന്‍സലര്‍മാരെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്നതാണ്.

    ഗവര്‍ണര്‍ ആര്‍. എസ്. എസിന്റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍
    പറഞ്ഞു.
    Published by:Naseeba TC
    First published: