തിരുവനന്തപുരം: തിരുവനന്തപുരത്ത് കാരക്കോണത്ത് കുളത്തില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി(Dead Body Found). ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തി. അഞ്ചുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഷര്‍ട്ടുമാത്രം ധരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Accident Death | പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേര് മരിച്ചു
ആലപ്പുഴ: പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം(Death). പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി ബിജു, ടയര്‍ മാറ്റാന്‍ സഹായിക്കാനെത്തിയ വാസുദേവന്‍(58) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ആലപ്പുഴ പൊന്നാംവെളിയില്‍ രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്.
കുപ്പിവെള്ളം ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു. ഇതിനിടെ ടയര്‍ പഞ്ചറാവുകയായിരുന്നു. റോഡരികിലേക്ക് വണ്ടി ഒതുക്കി ടയര്‍ മാറ്റുന്നതിനിടെ ഇതുവഴി സൈക്കിളില്‍ വന്ന വാസുദേവന്‍ ബിജുവിനെ സഹായിക്കാന്‍ കൂടുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് ടയര്‍ മാറ്റുന്നതിനിടെയാണ് എതിര്‍ദിശയില്‍ വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. ഇവരുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വെളിച്ചക്കുറവ് മൂലം വാഹനം നിര്‍ത്തിയിട്ടത് കണ്ടില്ലെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിന് നല്കിയ മൊഴി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.