• HOME
  • »
  • NEWS
  • »
  • kerala
  • »
  • അജ്ഞാതര്‍ ഒരേ സമയം നാല് ആംബുലന്‍സുകള്‍ കോട്ടയത്ത് വിളിച്ചുവരുത്തി; സാമ്പത്തിക തട്ടിപ്പിനെന്ന് സംശയം

അജ്ഞാതര്‍ ഒരേ സമയം നാല് ആംബുലന്‍സുകള്‍ കോട്ടയത്ത് വിളിച്ചുവരുത്തി; സാമ്പത്തിക തട്ടിപ്പിനെന്ന് സംശയം

ഗൂഗിള്‍ പേ നമ്പര്‍ അയച്ചു നല്‍കിയ ശേഷം ഒരു രൂപ അയച്ച് നമ്പര്‍ കൃത്യമെന്ന് ഉറപ്പു വരുത്താനും തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോട്ടയം: കോട്ടയത്ത്(Kottayam) ഒരേ സമയം നാലു ആംബുലന്‍സുകളെ(Ambulance) വിളിച്ചു വരുത്തി കബളിപ്പിച്ചു. നാല് ഐസിയു ആംബുലന്‍സുകളാണ് കാലൊടിഞ്ഞ രോഗിയെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ട് പോകണം എന്നാവശ്യപ്പെട്ട് നാഗമ്പടത്തേക്ക് വിളിച്ചു വരുത്തിയത്. സന്ദേശം ലഭിച്ച മിനിറ്റുകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ആംബുലന്‍സ് പാഞ്ഞെത്തി.

    ആര്‍മി ഉദ്യോഗസ്ഥന്റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിളിച്ചയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. പക്ഷെ വിളിച്ച ആളോ രോഗിയോ സ്ഥലത്തുണ്ടായിരുന്നില്ല. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണോ പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

    ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘമാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നത്. ഗൂഗിള്‍ പേ നമ്പര്‍ അയച്ചു നല്‍കിയ ശേഷം ഒരു രൂപ അയച്ച് നമ്പര്‍ കൃത്യമെന്ന് ഉറപ്പു വരുത്താനും തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവം തട്ടിപ്പ് ആണെന്ന സംശയം ഉയര്‍ന്നത്.

    Also Read-KSRTC ഫണ്ട് കൊണ്ടാണോ എംഡി ബിജു പ്രഭാകര്‍ നെതര്‍ലാന്‍സിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്?

    പ്രാഥമിക അന്വേഷണത്തില്‍ മധ്യപ്രദേശ് നമ്പറില്‍ നിന്നാണ് വിളി എത്തിയതെന്ന് കണ്ടെത്തി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിട്ടുണ്ട്. സമാനമായ രീതിയില്‍ മുമ്പും തട്ടിപ്പുകള്‍ നടന്നുവെന്നും പോലീസ് പറഞ്ഞു.

    Found dead |ശിക്കാര വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായ ജീവനക്കാരനെ ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    ആലപ്പുഴ: ശിക്കാര വള്ളത്തിലെ ജീവനക്കാരനായ യുവാവിനെ കഴുത്തും കയ്യിലെ ഞരമ്പും മുറിഞ്ഞ് മരിച്ച് നിലയില്‍ കണ്ടെത്തി. ആലപ്പുഴ തിരുമല വാര്‍ഡ് പോഞ്ഞിക്കര സ്വദേശി ആരോമല്‍ (23) ആണ് മരിച്ചത്. കുപ്പപ്പുറം പ്രദേശത്താണ് സംഭവം.

    Also Read-Kannur University | ബിരുദപരീക്ഷാ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവം; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അവധിയില്‍ പോകും

    വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായ ആരോമലിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കയ്യിലെ ഞരമ്പും മുറിഞ്ഞിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
    Published by:Jayesh Krishnan
    First published: