കൊച്ചി: വിശ്വഹിന്ദു പരിഷത്ത് (Vishva Hindu Parishad) സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലന- ജന സേവന കേന്ദ്രങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച സിനിമാതാരം ഉണ്ണി മുകുന്ദന് (Unni Mukundan) നിര്‍വ്വഹിക്കും. അശോക് സിംഗാള്‍ കൗശല്‍ വികാസ കേന്ദ്രം (Ashok Singhal Skill Development Center) എന്ന പേരിലായിരിക്കും ഇവ അറിയപ്പെടുക.
പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലിക സദനത്തോടനുബന്ധിച്ചുള്ള കമ്പ്യൂട്ടര്‍- തയ്യല്‍ പരിശീലന കേന്ദ്രം, ആലപ്പുഴ മണ്ണഞ്ചേരി മത്സ്യ സംസ്കരണ പരിശീലന കേന്ദ്രം, പാലക്കാട് ദാക്ഷായണി ബാലാശ്രമത്തോട് ചേര്‍ന്നുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, ഇ സേവാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.
രാവിലെ പതിനൊന്ന് മണിക്ക് പുല്ലാട് ശിവപാര്‍വതി ബാലികാസദനത്തിലാണ് ചടങ്ങ്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര് രാജശേഖരന്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വാസുദേവന്‍ നായര്‍, വി എച്ച് പിയുടെ മറ്റ് കാര്യകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന വ്യാപകമായി ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും, പരിശീലനം തികച്ചും സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സൗജന്യമായി തൊഴില്‍ പരിശീലനം നല്കി സ്ത്രീകളെയും സ്വയംപര്യാപ്തരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ സംരംഭങ്ങള്‍ ആരംഭിക്കുന്നത്.
Silverline |'സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ അപമാനിച്ചു'; കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് എതിരെ കേസ്ചെങ്ങന്നൂര്: സില്‍വര്‍ലൈന്‍ സര്‍വ്വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനും കൊടിക്കുന്നില്‍ സുരേഷ് (Kodikkunnil Suresh) എം.പിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എം. പിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്.
സര്‍വേയ്ക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊടിക്കുന്നില്‍ സുരേഷ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥരോട് 'നിന്റെ തന്തയുടെ വകയാണോ ഈ സ്ഥല'മെന്ന് ചോദിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതിഷേധ പ്രകടനം.
'ഇയാളാരാ, ഞാന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്, നിന്നെക്കാള്‍ മുകളില്‍ ഇരിക്കുന്ന ആളാണ് ഞാന്‍' എന്ന് സ്ഥലത്തെത്തിയ സിഐയോടും എംപി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.