• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ലൗ ജിഹാദ് തടയാൻ കേരളം നടപടി എടുത്തില്ല'; സർക്കാരിന് തീവ്രവാദികളെ സഹായിക്കുന്ന നിലപാടെന്ന് യോഗി ആദിത്യനാഥ്

'ലൗ ജിഹാദ് തടയാൻ കേരളം നടപടി എടുത്തില്ല'; സർക്കാരിന് തീവ്രവാദികളെ സഹായിക്കുന്ന നിലപാടെന്ന് യോഗി ആദിത്യനാഥ്

'ലൗ ജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്‌സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല.'

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

 • Last Updated :
 • Share this:
  കാസർഗോഡ്: ലൗ ജിഹാദ് തടയാന്‍ കേരളം നടപടിയെടുത്തില്ലെന്നും തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. കാസര്‍കോട്ട് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നീതിപീഠം കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അതിനെ നിയന്ത്രിക്കുന്നതിനുളള നടപടികളോ നിയമനിര്‍മാണമോ നടത്തിയില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ നിയമം നടപ്പാക്കി. ലൗ ജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്‌സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം കേരളത്തിന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആവശ്യമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

  24 കോടി ജനങ്ങളുള്ള ഉത്തർപ്രദേശ് കൊറോണ ബാധിതരുടെ എണ്ണം രണ്ടായിരത്തിലെത്തിച്ചപ്പോൾ കേരളം രോഗബാധിതരുടെ എണ്ണത്തിൽ മുന്നേറുന്നത് സർക്കാറിന്റെ പിടിപ്പുകേടാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിന്റെ പരാജയം കണ്ട് ലോകം ഇന്ന് ചിരിക്കുകയാണ്. മുൻപ് ഉത്തർപ്രദേശിനെ കളിയാക്കിയ ഇവിടുത്തെ മുഖ്യമന്ത്രി എവിടെപ്പോയെന്നും യോഗി ചോദിച്ചു.ഇന്ത്യയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിനെ ബി.ജെ.പി മാതൃകാ സംസ്ഥാനമാക്കി മാറ്റിക്കഴി്ഞ്ഞുവെന്ന് ......

  ഇവിടം അഴിമതിയുടേയും അരാജകത്വത്തിന്റെയും നാടാക്കി മാറ്റിയത് ഇരുമുന്നണികളും ചേർന്നാണ്. കേരളത്തിൽ കോൺഗ്രസ്സായാലും കമ്യൂണിസ്റ്റായാലും അരാജകത്വം മാത്രമാണ് വളരുന്നത്. ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് ഇരുവരും നോക്കുന്നത്. എല്ലാവരും രാഷ്ട്രീയ സ്വാർത്ഥത മാത്രമാണ് വളർത്തിയത്.  Also Read- Yogi Adityanath | 'മോദിയുടെ ഇന്ത്യയെ ലോകം ഉറ്റു നോക്കുന്നു' - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  നരേന്ദ്രമോദിജി ദരിദ്രരേയും യുവാക്കളേയും സ്ത്രീകളേയും മുന്നേറാൻ സഹായിക്കുന്ന നിരവധി വികസന പദ്ധതികൾ നടപ്പാക്കിയപ്പോൾ ഉത്തർപ്രദേശ് ആവേശത്തോടെ അവയെല്ലാം ഏറ്റെടുത്തു. എന്നാൽ കേരള സർക്കാർ കേന്ദ്രപദ്ധതികളോട് മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഇതിന് ഒരു മാറ്റം വരാൻ കേരളത്തിൽ ബി.ജെ.പിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. ഈ മാറ്റം അനിവാര്യമാ ണെന്നത് ജനത തിരിച്ചറിയുമെന്നും എനിക്കുറപ്പുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

  അഴിമതിയുടെ പ്രതീകമാണ് ഇരുമുന്നണികളുമെന്ന് എല്ലാ ദിവസവും തെളിയി ക്കുകയാണ്. ഇവിടുത്തെ യുവാക്കൾ ജോലികിട്ടാതെ നാട് വിടുമ്പോൾ ഉത്തർ പ്രദേശിൽ നാലു വർഷം കൊണ്ട് നാലു ലക്ഷം യുവാക്കൾക്കാണ് ജോലി നൽകിയത്. കേരളത്തിലെ നിരവധി യുവതിയുവാക്കൾ ഉത്തർപ്രദേശിലെ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അഭിമാനത്തോടെ ജോലി ചെയ്യുകയാണ്. ഒരു പരാതിയും ആരും പറയുന്നില്ല.

  ഉത്തർപ്രദേശിൽ മുപ്പത് പുതിയ മെഡിക്കൽ കോളേജുകളാണ് ഉയരുന്നത്. നാൽപ്പത് ലക്ഷം ജനങ്ങൾക്കാണ് വീട് നൽകിയത്. ഒന്നരലക്ഷത്തി നാൽപ്പതിനായിരം വീടുകളിലേക്കാണ് വൈദ്യുതി എത്തിച്ചു. രണ്ടുകോടി കക്കൂസ് നൽകി. പത്തുകോടി ജനതയ്ക്കാണ് ചികിത്സാ ഇൻഷൂറൻസ് നൽകിയതെന്നും മറക്കരുത്. എന്നാൽ കേരളത്തിലെല്ലാം അവതാളത്തിലാക്കുന്നു. കേന്ദ്രത്തിന്റെ പണം മതി മോദിയുടെ പേര് അവർക്ക് പറ്റില്ല. ഇവർക്ക് ജനങ്ങളുടെ വികസനമല്ല കമ്യൂണിസ്റ്റുകാരുടെ വികസനം മാത്രമാണ് ലക്ഷ്യമെന്നും യോഗി പരിഹസിച്ചു.

  കേരളത്തിന്റെ ഉളളില്‍ ഇവിടുത്തെ ഇപ്പോഴത്തെ സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വച്ച്‌ കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശം അതിനൊരു ഉദാഹരണമാണ്. ജനവികാരം തള്ളിക്കളയുകയും സംഘട്ടനങ്ങളിലൂടെ അരാജത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ സര്‍ക്കാരാണെങ്കിലും കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ ആണെങ്കിലും നടക്കുന്നത് അഴിമതിയാണ്. തങ്ങളുടെ രാഷ്ട്രീയ സ്വാര്‍ത്ഥതകള്‍ക്ക് വേണ്ടി സംസ്ഥാനത്ത് അരാജകത്വം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചിട്ടുളളതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
  Published by:Anuraj GR
  First published: