കൊച്ചി: ലഘുലേഖ പിടിച്ചെടുത്തതു കൊണ്ട് മാത്രം ഒരാൾക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍.തെളിവുണ്ടെങ്കിൽ മാത്രമെ യുഎപിഎ നിലനിൽക്കൂ. എന്നാൽ മാത്രമെ പ്രോസിക്യൂഷന് അനുമതി നൽകൂവെന്നും പി.എസ് ഗോപിനാഥൻ വ്യക്തമാക്കി.
അടുത്തിടെ പൊലീസ് യുഎപിഎ ചുമത്തിയ 13 കേസുകൾ സമിതി പരിശോധിച്ചിരുന്നു. ഇതിൽ ഒൻപത് കേസിലും മതിയായ തെളിവില്ലായിരുന്നു. അതിനാൽ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കിയാൽ മാത്രമെ കോഴിക്കോട്ടെ വിദ്യാർഥികൾക്കെതിരായ പ്രോസിക്യൂഷന് അനുമതി നൽകൂവെന്നും റിട്ടയേർഡ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.