• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടികൂടി

പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടികൂടി

ഓണത്തോട് അനുബന്ധിച്ച് കൂടുതൽ പാൽ കേരളത്തിലേക്ക് എത്താൻ സാധ്യത ഉള്ളതിനാൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കും.

  • Last Updated :
  • Share this:
ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ  നടത്തിയ പരിശോധനകളിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്നിരുന്ന മായം കലർന്ന പാൽ പിടികൂടി. പ്രാഥമിക പരിശോധനകളിൽ പാലിന്റെ കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനായി യൂറിയ കലർത്തിയതായി കണ്ടെത്തി.

12750 ലിറ്റർ പാലാണ് പിടികൂടിയത്. ക്ഷീര വികസന ഓഫീസർ അഭിൻ സി എം, അനലിസ്റ്റ് ട്രെയിനീ അക്ഷയ, എബിൻ, പ്രിയേഷ്, ശാന്തകുമാരി എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനകളിലാണ് പാലിൽ മായം കലർത്തിയതായി കണ്ടെത്തിയത്.

also read : സിവിക് ചന്ദ്രനെതിരായ ആദ്യകേസിലെ കോടതിയുടെ നിരീക്ഷണവും വിവാദത്തിൽ: 'അതിക്രമം പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല'

ഭക്ഷ്യ സുരക്ഷ നിയമപ്രകാരം സ്റ്റാട്യൂട്ടറി സാമ്പിൾ എടുക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിന് ആയതിനാൽ പാലിന്റെ കൂടുതൽ പരിശോധനകൾക്കും തുടർനടപടികൾക്കുമായി മിൽക്ക് ടാങ്കർ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി.
ഓണത്തോട് അനുബന്ധിച്ച് കൂടുതൽ പാൽ കേരളത്തിലേക്ക് എത്താൻ സാധ്യത ഉള്ളതിനാൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കിയതായി ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ അറിയിച്ചു.

see also : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവാവിന്‍റെ മൃതദേഹം ഓടയില്‍; മുഖത്തും ശരീരത്തും പരിക്കേറ്റ നിലയിൽ
Published by:Amal Surendran
First published: