• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയം: കേരള യാത്ര വിലക്കി അമേരിക്ക


Updated: August 10, 2018, 12:52 PM IST
പ്രളയം: കേരള യാത്ര വിലക്കി അമേരിക്ക

Updated: August 10, 2018, 12:52 PM IST
ന്യൂഡൽഹി: കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് അമേരിക്കൻ പൗരന്മാർക്ക് വിലക്ക്. ശക്തമായ മഴയെ തുടർന്നുണ്ടായ കെടുതികൾ വിലയിരുത്തിയാണ് നിർദേശം നല്കിയിരിക്കുന്നത്.

പ്രളയബാധിത മേഖലയായ കേരളത്തിലേക്ക് പോകരുതെന്നാണ് നിർദേശം. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം അധികൃതർ നൽകിയത്.

ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും 22 പേരാണ് വ്യാഴാഴ്ച മാത്രം മരിച്ചത്. ഇതുവരെ 26 പേരാണ് മരിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 24 ഡാമുകളാണ് തുറന്നുവിട്ടത്.

പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. അതീവ ഗൗരവതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍