'അമേരിക്കയേക്കാൾ സുരക്ഷിതം കേരളം'; വിസ കാലാവധി നീട്ടി നൽകണമെന്ന് അമേരിക്കൻ പൗരൻ; ആവശ്യം ഹൈക്കോടതി നിരസിച്ചു

ജൂണ്‍ 24 ലെ കണക്കുവച്ച് അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേറെയാണന്നും കേരളത്തില്‍ മരണം 20 മാത്രമാണന്നും അതിനാല്‍ 74 വയസ്സുള്ള തനിക്ക് കേരളമാണ് കൂടുതല്‍ സുരക്ഷിതമെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: July 30, 2020, 7:06 PM IST
'അമേരിക്കയേക്കാൾ സുരക്ഷിതം കേരളം'; വിസ കാലാവധി നീട്ടി നൽകണമെന്ന് അമേരിക്കൻ പൗരൻ; ആവശ്യം ഹൈക്കോടതി നിരസിച്ചു
High court
  • Share this:
കൊച്ചി: കോവിഡ് കാലത്ത് അമേരിക്കയെക്കാള്‍ സുരക്ഷിതം കേരളമാണന്ന് ചൂണ്ടിക്കാട്ടി വിസ കാലാവധി നീട്ടി നല്‍കണമെന്ന അമേരിക്കന്‍ പൗരന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണന്ന് ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവില്‍ വ്യക്തമാക്കി.

അമേരിക്കന്‍ പൗരനായ ജോണി പോള്‍ പിയേഴ്സ് ആണ് വിസ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഫെബ്രുവരി 26നാണ് വിസിറ്റിംഗ് വിസയില്‍ കേരളത്തില്‍ എത്തിയത്. ഓഗസ്റ്റ് 26ന് വിസ കാലാവധി അവസാനിക്കും.

ജൂണ്‍ 24 ലെ കണക്കുവച്ച് അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേറെയാണന്നും കേരളത്തില്‍ മരണം 20 മാത്രമാണന്നും അതിനാല്‍ 74 വയസ്സുള്ള തനിക്ക് കേരളമാണ് കൂടുതല്‍ സുരക്ഷിതമെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.
TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീരുമാനം കൈക്കൊള്ളണമെന്ന് കോടതി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Published by: Anuraj GR
First published: July 30, 2020, 7:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading